Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
ബാലന്‍റെ ആ ചോദ്യം ശ്യാമിനെ തന്‍റെ കാമനകളില്‍ നിന്നും ഉണര്‍ത്തി..... “ഹേയ് ഒന്നുമില്ല ഞാന്‍ ചുമ്മാ...” ശ്യാം ബാലനോടായി പറഞ്ഞു..... “ഇന്ന് കാട് കയറാന്‍ പറ്റില്ലാലെ .... സാരമില്ല..... നമുക്ക് നാളെ കയറാം” ബാലന്‍ ശ്യാമിനോടായി അത് പറഞ്ഞപ്പോള്‍ “നിനക്ക് കാടുകയറാന്‍ സമയമായില്ല എന്നാ മൂപ്പന്റെ വാക്കുകള്‍ ശ്യാമിന്റെ ചിന്തകളെ തേടിയെത്തി...... “കുഴപ്പമില്ല ... സമയമാകട്ടെ” ശ്യാം പറഞ്ഞു...... “പുസ്തകള്‍ എല്ലാം ശ്യാം വായിച്ചതാണോ..... അത് എന്‍റെ കൈകളില്‍ തരുമ്പോള്‍ ശരത്ത് അങ്ങനെ ഒരു കാര്യം കൂടി എന്നോട് ചോദിച്ചായിരുന്നു”.. ശ്യാമിന്റെ കൈകളിലെ പുസ്തകങ്ങള്‍ നോക്കി ബാലന്‍ ചോദിച്ചു...... “അതെ ഇതൊരെണ്ണം ഒഴികെ ബാക്കി എല്ലാം ഞാന്‍ വായിച്ചതാണ്..” തന്‍റെ കൈകളിലെ ഓലകെട്ടിലേക്ക് നോക്കി കൊണ്ട് ശ്യാം അത് പറഞ്ഞു..... “ഹാ.. ഇത് അവന്‍ ഇന്ന് വായനശാല വൃത്തി ആക്കുന്നതിനിടയില്‍ കിട്ടിയാതാണ് പോലും... നേരത്തെ ഇത് ആ വായനശാലയില്‍ കണ്ടിട്ടിലെന്നാണ് അവന്‍ പറഞ്ഞത്...” അതുകൂടി കേട്ടപ്പോള്‍ ശ്യാമിന് ഉറപ്പായി...... ...... നിന്‍റെ മുന്നില്‍ മാത്രമേ ആ നിധി തുറക്കപ്പെടു.....” മൂപ്പന്റെ വാക്കുകള്‍......... ശ്യാം ബാലനോടായി തലയാട്ടിയപ്പോളെക്കും രമ്യ അടുക്കളയില്‍ നിന്നും വന്നു.... “ആഹാ.. സാറിനുള്ള ഇഷ്ടവിഭവം കിട്ടിയല്ലോ.... ഇനിയിപ്പോ ഊണുമില്ല ഉറക്കവുമില്ല അല്ലെ” അച്ഛന്‍ കാണാതെ ശ്യാമിനോട് കണ്ണടച്ച് കാണിച്ചുകൊണ്ട് രമ്യ ചോദിച്ചു..... ശ്യാം പുഞ്ചിരിച്ചു.... “അതിനു ആ പുസ്തകങ്ങള്‍ എല്ലാം വായിച്ചതാണത്രേ.... ദാ.... ആ ഓലകെട്ടു ഒഴികെ....” ബാലനാ ഓലകെട്ടിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് രമ്യയോട് പറഞ്ഞു..... രമ്യ ശ്യാമിന്റെ കൈയില്‍ നിന്നും ആ ഓലക്കെട്ട് വാങ്ങി വായിച്ചു.... “അല്ല ഇതെവിടുന്ന.... ഇങ്ങനെ ഒരെണ്ണം ഞാന്‍ ആ
💬 Comments
View all comments