Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
സഹായം വേണം... മറ്റാരും അറിയാനും പാടില്ല....” കുഞ്ഞമ്പുവിന്‍റെ രഹസ്യ ഭാവം കണ്ട മാധവി തെല്ലൊന്നു ഭയനെങ്കിലും കൂടെ നിന്നിലെങ്കില്‍ ശരി ആകില്ല എന്നവള്‍ക്ക് അറിയാമായിരുന്നു... ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ ചാര് കസേരയില്‍ കളിയുടെ ആലാസ്യത്തില്‍ ഉറങ്ങുക ആയിരുന്നു കുറിച്യര്‍..... മാധവിയെ കുറച്ചപ്പുറത്തെക്ക് മാറ്റി നിര്‍ത്തി കുഞ്ഞമ്പു അവളുടെ ചെവിയില്‍ എന്തോ പറഞ്ഞപ്പോള്‍ .. മാധവിയുടെ മുഖം ഒന്ന് വിളറി വെളുത്തു.... ഭയപ്പാടോടെ അവള്‍ ചോദിച്ചു “അത് വേണോ അങ്ങുന്നെ... മറ്റുള്ളവരെ പോലെ അല്ല... കാടറിഞ്ഞാല്‍ ആകെ പുലിവാല് പിടിക്കേണ്ടി വരും...... അടിയനെ കൊലക്ക് കൊടുക്കരുത്...” മാധവി തൊഴുതുകൊണ്ട് പറഞ്ഞു.... “നിനക്ക് ഒന്നും വരാതെ ഞാന്‍ നോക്കിക്കൊള്ളാം.... ഇത് നടന്നാല്‍ പിന്നെ നീ കോലോത്തെ സ്ഥിരം പണിക്കാരിയ ......... അതിന്‍റെ ഗുണഗണങ്ങള്‍ ഞാന്‍ നിനക്ക് പറഞ്ഞു തരെണ്ടാതില്ലല്ലോ....” വശ്യമായി ചിരിച്ചു കൊണ്ട് കുഞ്ഞമ്പു അത് പറഞ്ഞപ്പോള്‍ ... ഭയപ്പാടു മാറിയ മാധവിയുടെ മുഖം അല്‍പ്പം പ്രസന്നത കൈ വരിച്ചു.... “ഞാന്‍ എന്നലാകുന്നത് ശ്രമിക്കാം”.. മാധവി പറഞ്ഞത് കേട്ട കുഞ്ഞമ്പു അവളുടെ കൈയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു... “ഇത് നടന്നാല്‍ നിനക്ക് പട്ടും വളയും തരും തമ്പുരാന്‍ ...... അദ്ദേഹം അത്രക്കും മോഹിച്ചതുകൊണ്ടാണ്..... നിനക്കതിനു കഴിയും മാത്രമല്ല നീ അവളെ അവിടെ എത്തിക്കുക മാത്രം ചെയ്‌താല്‍ മതി..... ബാകിയെല്ലാം ഞാന്‍ നോക്കിക്കൊള്ളാം ....” കുഞ്ഞമ്പു അത് കൂടി പറഞ്ഞപ്പോള്‍ മാധവിക്കു മറ്റൊന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല.... എന്തൊക്കെയോ മനസിലുറപ്പിച്ച അവള്‍ അവിടെ നിന്നും നടന്നകന്നു.......
അനിരുദ്ധന്‍ വലിയൊരു കളി കഴിഞ്ഞു തന്‍റെ ഏര്മാടത്തിലേക്ക് വരുമ്പോളാണ് സുനന്ദ അത് വഴി വരുനത് കണ്ടത്.....
💬 Comments
View all comments