0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.6K

കൊണ്ട് വീര്‍ത്ത മുഖവുമായി അവളെ കൊല്ലാനുള്ള വേറിയോടെ ചക്കി മുന്നോട്ടാഞ്ഞു ....... പൊടുന്നനെ അവള്‍ക്കു മുന്നിലേക്ക്‌ വന്ന ആളെ കണ്ട ചക്കി ഒരു നിമിഷം നിന്നു..... കുഞ്ഞമ്പു..... അവള്‍ മനസില്‍ പറഞ്ഞു.... അത് പക്ഷെ അറിയാതെ അവളുടെ ചുണ്ടിലൂടെ പുറത്തേക്കൊഴുകി..... “അതെ കുഞ്ഞമ്പു:” ചക്കിയെ വശ്യമായ ഒരു ചിരിയോടു കൂടി നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു...... ചക്കിക്ക് ആദ്യം വലിയൊരു ഭയമാണ് മനസില്‍ ചേക്കേറിയത്...... അത് മനസിലാക്കിയ കുഞ്ഞമ്പു അല്‍പ്പം കൂടി മുന്നോട്ടു നീങ്ങി ചക്കിയുടെ അടുത്തേക്ക് നിന്നു..... ചക്കി രണ്ടടി പിന്നോട്ടും..... “ഭയക്കണ്ട....... നിന്റെ മനസു വായിക്കാന്‍ എനിക്കിപ്പോള്‍ വലിയ പ്രേയാസമില്ല....... നിന്നെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് .....” തന്‍റെ ചുണ്ടിലെ മുറുക്കാന്‍ കറ തുടച്ചുകൊണ്ട് കുഞ്ഞമ്പു പറഞ്ഞു..... “എന്നെ നിങ്ങള്‍ എന്ത് സഹായിക്കാന്‍..... അല്ലെങ്കില്‍ തന്നെ എനിക്ക നിങ്ങളുടെ എന്ത് സഹായമാണ് ആവശ്യം...... ഞാന്‍ എന്ത് മനസില്‍ ഓര്‍ത്തു?...” ചക്കി കുഞ്ഞമ്പുവിനെ തുറിച്ചു നോക്കികൊണ്ട്‌ ചോദിച്ചു...... “ഹ ഹ ഹ ഹ ഹ ഹ,,,,,, കുഞ്ഞമ്പു ചക്കിയെ പരിഹാസപൂര്‍വ്വം നോക്കി ചിരിച്ചു....... ചക്കിയുടെ ദേഷ്യം ഇരട്ടിച്ചു....... “അട്ടഹാസം നിരത്ത്....” ചക്കി രോഷാകുലയായി..... “എടി പെണ്ണെ.... സ്വന്തം കൂട്ടുക്കാരി തന്നെ നിനക്കിഷ്ടപ്പെട്ടവനെ സ്വന്തമാക്കിയാല്‍ ആര്‍ക്കായാലും ദേഷ്യം വരും.... അത് തികച്ചും സ്വാഭാവികം..... “ അയാളുടെ വാക്കുകള്‍ ചക്കിയുടെ മനസില്‍ ഒരു ചാട്ടുളി പോലെ തറച്ചു..... ഇയാള്‍ക്കെങ്ങനെ ഇതെല്ലം മനസിലായി...... വൈദ്യനല്ലേ.....ഇതും ഇതിനപ്പുറവും അയാള്‍ക്കും മനസിലാക്കാം...... ആരോ അത് തന്‍റെ മനസില്‍ ഇരുന്നു പറയുന്ന പോലെ ചക്കിക്ക് തോന്നി..... കോപാകുലയായ ചക്കിയുടെ മനസു സങ്കടതാല്‍ നിറഞ്ഞു..... അതിന്‍റെ പരിണിതഫലം

💬 Comments

View all comments