Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
കൂട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.... സുനന്ദയും അനിരുദ്ധനും കുരിച്ച്യരും നാട്ടുക്കാരും എല്ലാവരും ഞെട്ടിയപ്പോള്‍ കുഞ്ഞമ്പു മാത്രം ഉള്ളില്‍ ചിരിച്ചു ...... സുനന്ദ അനിരുദ്ധനെ നോക്കി കരഞ്ഞു.... എന്ത് ചെയ്യണമെന്നറിയാതെ അവന് നിന്നു.... കുറിച്യരുടെ സങ്കടം തല്ക്കാലം സുമതിയില്‍ തീര്‍ക്കാം എന്ന് വിചാരിച്ചു അയാള്‍ തന്റെ മനസില്‍ നിന്നും സുനന്ദയെ ഇറക്കി വിട്ടു പകരം സുമതിയെ അവിടെ പ്രതിഷ്ട്ടിച്ചു........ “സുനന്ദ..... ആയില്യം നക്ഷത്രം......” അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടി... “അതെ ഇവള് തന്നെ ഇവള് തന്നെ കുരുതിമലക്കവിന്റെ അടുത്ത കുറത്തിയമ്മ....” അയാള്‍ വലിയ ശബ്ദത്തോടെ അത് പറഞ്ഞപ്പോള്‍ ചുറ്റും നിന്നവരെല്ലാം കൈകള്‍ കൂട്ടിയടിച്ചു ....... സ്ത്രീ ജനങ്ങള്‍ കുരവയിട്ടു..... സുനന്ദ കരഞ്ഞുകൊണ്ട് നിലത്തിരുന്നു..... കുഞ്ഞമ്പു മനസില്‍ ഊറി ചിരിച്ചു..... അവളെ സമാദാനിപ്പിക്കാന്‍ എന്നാ വണ്ണം അവളുടെ കൂടെ ഇരുന്ന ചക്കി അനിരുദ്ധനെ നോക്കി പ്രതികാര ഭാവത്തില്‍ ചിരിച്ചു.... ഒന്നും മനസിലാകാതെ അനിരുദ്ധന് നിന്നു..... സുമതിയെ മനസില്‍ കാമരൂപിണിയായി കണ്ടു കുറിച്യര്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു..... ജീവിത തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സുമതി ദേവി മന്ത്രങ്ങള്‍ ഉരുവിട്ടു..... എല്ലാവരും സുനന്ദയെ പ്രോത്സാഹിപ്പിച്ചു.... കാരണം അവര്‍ക്കാര്‍ക്കും നഷ്ട്ടപെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല...... സുനന്ദ മനസുരുകി ദേവിയെ വിളിച്ചു...... എവിടെ നിന്നോ പറന്നു വന്ന ആ വലിയ ഗരുഡന് ആ ആല്മരത്തില് ഇരുന്നു..... പൊടുന്നനെ വലിയ കാറ്റുവീശി...... കുരുതിമാലക്കാവിനെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്തതോടെ ഇടി മുഴങ്ങി...... കുരിച്ച്യരുടെയും കുഞ്ഞംബുവിന്റെയും മുഖത്ത് ഭയത്തിന്റെ നിഴല്‍ പാടുകള്‍ വീണു...... ബ്രാഹ്മണന് മുകളിലേക്ക് നോക്കി..... “ആപത്ത്” അയാളുടെ ചുണ്ടുകള്‍ മൊഴിഞ്ഞു.... “ആപത്ത്”............
💬 Comments
View all comments