0%

Chapter Title : കുരുതിമലക്കാവ് 2

Author : Achuraj Read All Parts 766

അഴിച്ചു വച്ചിരിക്കുന്നു... സ്ത്രീത്വതം തുളുമ്പുന്ന മുഖം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു... ഈശ്വരാ എന്നാലും ഞാന്‍ അവളെ ഇതുവരെ ശ്രേദ്ധിക്കാതെ പോയ്യലോ... അവളുടെ വരവ് കണ്ടാല്‍ ആരും അവളെ പ്രണയിച്ചു പോകും... എനിക്കു ചുറ്റും അങ്ങിങ്ങായി നിന്നവരെല്ലാം അത്ഭുതത്തോടെ ആണു അവളെ നോക്കുനത്... ഇന്ന് പുലര്‍ച്ചയ്ക്ക് കണ്ട പെണ്ണെ അല്ല .. അവള്‍ അടിമുടി മാറിയിരിക്കുന്നു... എന്തൊരു ഐശ്വര്യം അവളെ വര്‍ണിക്കാന്‍ ശ്യാമിന് വാക്കുകള്‍ തികയാതെ വന്നു... അവന്റെ അടുത്ത് വന്ന അവള്‍ അവനെ തന്നെ നോക്കി ...തന്നെ ആദ്യം കാണുന്ന പോലെ തോന്നി അവള്‍ക്കു അവന്റെ നോട്ടത്തില്‍... “എന്നാ ശ്യാം ഇങ്ങനെ നോക്കുനത്” “എന്ത് മാറ്റമാടോ ഇത് മോടെര്നില്‍ നിന്നും നാടനിലേക്ക് എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു... താന്‍ അത് അക്ഷരം പ്രതി പരമാര്ത്മാക്കിയിരിക്കുന്നു...” “അതെന്ന... ഈ വേഷം കണ്ടാണോ അങ്ങനെ പറയുന്നത്... കുരുതി മലക്കാവിനു ചില നിയമങ്ങളുണ്ട്.. ചില ചിട്ടകളും.. അവിടെ ഉള്ളവരെല്ലാം അത് പാലിക്കണമെന്ന് നിര്‍ബന്ധമാണ്‌... അത് ഞാന്‍ അയാള്‍ പോലും” തന്നെ തന്നെ നോക്കി നില്‍ക്കുന്ന ശ്യാമിനെ നോക്കി രമ്യ തുടര്‍ന്നു “അവിടെ ഇങ്ങനെ ഉള്ള വേഷങ്ങളെ പാടുള്ളൂ... പിന്നെ ഇവിടെ വരുമ്പോള്‍ മാത്രമാണ് ഞാന്‍ ഇത് ഇടുനത്... ഞാനും ഒരു പെണ്‍കുട്ടിയല്ലേ അപ്പോള്‍ എനിക്കും കാണില്ലേ ആഗ്രഹങ്ങള്‍ ഇങ്ങനുള്ള ഡ്രസ്സ്‌ ഇടാന്‍” അവള്‍ ഒന്ന് നിര്‍ത്തി എന്നിട് ശ്യാമിനെ നോക്കി.. “എന്നാലും നിനക്ക് മോടെര്നെക്കളും ഇതാണ് ചെരുനത്... ഇപ്പോള്‍ ശരിക്കും ഒരു നാടന്‍ പെണ്‍കുട്ടിയായി നീ... എനിഷ്ടായി” ശ്യാം അറിയാതെ പറഞ്ഞുപോയി..... അതു കേട്ട രമ്യയുടെ വിടര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു ”എന്തിഷ്ടയിന്നു എന്തിഷ്ടായിന്ന പറഞ്ഞെ ശ്യാം” ആകാംക്ഷയോടു കൂടി രമ്യ ശ്യാമിന്റെ മുഖത്തേക്ക് നോക്കി... ഒരായിരം പ്രണയം അവളുടെ മുഖം വിളിച്ചോതുനുണ്ടെന്നു ശ്യാമിന് മനസിലായി.. “തന്റെ ഈ ഡ്രസ്സ്‌ അതാണ്‌ ഞാന്‍ ഇഷ്ടമായെന്നു പറഞ്ഞത്” മനസില്‍ ചിരിച്ചു കൊണ്ട് ശ്യാം പറഞ്ഞു.. മുഖത്ത് ഒരു കള്ളചിരിയും,,, പക്ഷെ ശ്യാമിന്റെ ആ മറുപടി പ്രകാശ സംബനമായ രമ്യയുടെ മുഖം കാര്‍മേഘങ്ങള്‍ നിറഞ്ഞതാക്കി... അവളുടെ മുഖം വാടുനത് കണ്ടപ്പോള്‍ സത്യത്തില്‍ ശ്യാമിന് ചിരി

💬 Comments

View all comments