0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 1160

ഫോണ്‍ റിസീവര്‍ അവന്റെ കൈല്‍ കൊടുത്തു... അവന്‍ അമ്മയുമായി സംസാരിക്കുനത് രമ്യ നോക്കി നിന്നു.. ........ഇപ്പോളും കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കുകയും അമ്മയോട് കൊഞ്ചുകയും ചെയ്യുന്ന ശ്യാമിന്റെ സംസാരം രമ്യക്ക് നന്നേ ഇഷ്ടമായി.. അവളുടെ അവനോടുള്ള സ്നേഹത്തിന്റെ അളവുകോല്‍ വീണ്ടും കൂടികൊണ്ടിരുന്നു... ഫോണ്‍ വച്ചതിനു ശേഷം ശ്യാം ഒന്ന് നെടുവീര്‍പ്പിട്ടു... “എന്താ ശ്യാം എന്താ അമ്മ പറഞ്ഞെ” രമ്യയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം “ഹോ എന്തു പറയാനാ അമ്മക്ക് ഇപ്പോള്‍എന്നെ കൊണ്ട് എങ്ങനെയെങ്കിലും പെണ്ണ് കേട്ടിപ്പിക്കണം....... അതിനുള്ള വഴിപാടു വിവരങ്ങള്‍ കഴിപ്പിച്ചതിന്റെ കാര്യങ്ങളാണ് അമ്മ പറഞ്ഞത്.. “പോരാത്തതിനു അച്ഛാ ബിസ്സിനെസ്സ് ടൂര്‍ കഴിഞ്ഞു U.S ല്‍ നിന്നും എത്തിട്ടുമില്ല.. സൊ പരാധി മുഴുവനും ഞാന്‍ കെട്ടല്ലെ പറ്റു” ശ്യാം ഒന്ന് നിര്‍ത്തി തന്നെ നോക്കി ഇരിക്കുന്ന രമ്യയെ നോക്കി “എന്തുപ്പറ്റി എന്നെ നീ ഇങ്ങനെ നോക്കുനെ “ ശ്യാമിന്റെ ചോദ്യത്തില്‍ ചെറുതായൊന്നു ഞെട്ടിയ രമ്യ പക്ഷെ അത് പുറത്തു കാണിക്കാതെ പറഞ്ഞു “അമ്മക്ക് അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ അങ്ങ് കേട്ടികൂടെ... ഇഷ്ടം പോലെ ഉണ്ടാകൂലോ ആളുകള്‍ കെട്ടാന്‍ കാത്തുനില്‍ക്കുന്നു.. .....അവരെ ആരെയെങ്കിലും കേട്ടികൂടെ” സങ്കടം മനസില്‍ ഉണ്ടെങ്കിലും രമ്യ അത് പുറത്തു കാണിക്കുനില്ലെന്നു ശ്യാമിന് മനസിലായി.. ശ്യാമിനിപ്പോള്‍ പലതും മനസിലായി വരുനുണ്ട്.. “പിന്നെ അങ്ങെനെ ആരെയെങ്കിലും ഒക്കെ കെട്ടാന്‍ പറ്റുവോ...... നമ്മുക്ക് മനസിനു ഇണങ്ങിയ ഒരാളെ കിട്ടണ്ടേ.. .....പിന്നെ ഇപ്പോളെ കെട്ടി എന്നാത്തിനാ ഉള്ള സന്തോഷം കൂടി കളയുന്നത്... സമയമുണ്ടല്ലോ...” “എന്നാലും അമ്മ ഇത്രേം പറയുനതല്ലേ..... അപ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറണമെങ്കില്‍ ഈ മനസില്‍ വേറെ ആരേലും ഉണ്ടായതുകൊണ്ടാല്ലേ” രമ്യ ചുമ്മാ ഒരു ചൂണ്ടയിട്ടു നോക്കി... പക്ഷെ ആ ചൂണ്ടയില്‍ ഒരു മണ്ടനെ പോലെ കൊളുത്താന്‍ മാത്രം വിഡ്ഢി ആയിരുനില്ല ശ്യാം “അങ്ങനെ ആരും എന്റെ മനസില്‍ ഇല്ല “ അത് കേട്ടപ്പോള്‍ രമ്യയുടെ മുഖം വീണ്ടും സങ്കടതിലേക്ക് കൂപ്പുകുത്തി...അതുകണ്ട് ശ്യാമിനു തെല്ലു സങ്കടം വരാതിരുന്നില്ല “അല്ല ഇനി ആരെയേലും ഞാന്‍ സ്നേഹിക്കില്ല എന്ന് അതിര്‍ത്തമില്ലാട്ടോ .. രമ്യക്ക് അല്‍പ്പം ആശ്വാസം അവന്റെ ആ വാക്കുകളില്‍ ഉണ്ടെന്നു

💬 Comments

View all comments