Chapter Title : കുരുതിമലക്കാവ് 3
ഇത് പുതുമയുള്ള ഒരു കാഴ്ചയാണ്... ആദ്യമായാണ് ഒരാള്‍ പുറത്തു നിന്നെത്തി തങ്ങളുടെ ഗ്രാമഭംഗി ഇത്രയധികം സന്തോഷത്തോടെ ആസ്വധിക്കുനത്.... അല്‍പ്പ സമയത്തിനുശേഷം അവന്‍ തന്റെ ആ ആസ്വധനത്തിനു താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് രമ്യക്ക് നേരെ തിരിഞ്ഞു... അവന്റെ കണ്ണുകള്‍ ചെറുതായൊന്നു നനഞ്ഞിരുന്നോ രമ്യക്ക് അങ്ങനൊരു സംശയം ഉണ്ടാവാതിരുന്നില്ല ..... അപ്പോളാണ് ശ്യാം അവിടെ കൂടി നിന്നവരെല്ലാം അവനെ തന്നെ സന്തോഷത്തോടെ നോക്കി നില്‍ക്കുനതു കണ്ടത്... അത് കണ്ടപ്പോള്‍ ചെറിയൊരു ചമ്മല്‍ ശ്യാമിന്റെ മുഖത്ത് വരാതിരുന്നില്ല .... എന്നാല്‍ അവരുടെ ചോദ്യം ശ്യാമിന് അതില്‍ നിന്നും ആശ്വാസം നേടികൊടുത്തു... “ഇഷ്ടമായോ ഞങ്ങളുടെ ഗ്രാമം” കൂടി നിന്നവരില്‍ ഒരു വയസാനായിരുന്നു ആ ചോദ്യത്തിനുടമ... “പിന്നെ നമ്മുടെ ഗ്രാമം ആര്‍ക്ക ഇഷ്ടമാവണ്ടിരിക്ക കേളുമൂപ്പരെ.. രമ്യയുടെ മറുപടി എല്ലാവരിലും വീണ്ടും സന്തോഷത്തിന്റെ കണികകള്‍ പടര്‍ത്തി... “ഞാന്‍ ശരത് “ ......നമ്മള്‍ നേരത്തെ കണ്ടെങ്കിലും വിശദമായി പരിചയപ്പെട്ടില്ലലോ”... ശ്യാമിന് നേരെ കൈ നീട്ടികൊണ്ട് ശരത് പറഞ്ഞു... വെള്ളമുണ്ടും നീല ഷര്‍ട്ടും മുഖത്ത് നല്ലപോലെ വെട്ടിമിനുക്കിയ താടിയുമുള്ള അവനെ ശ്യാമിന് നന്നേ ഭോധിച്ചു........ തനിക്കു നേരെ വച്ച് നീട്ടിയ ഹസ്തധാനത്തിനു മറുപടി കൊടുത്തുകൊണ്ട് ശ്യാം ചിരിച്ചു ,.... “ഇങ്ങനെ കാണുന്ന പോലെ ഒന്നുമല്ല കേട്ടോ ആള്‍ ശ്യാമേ.. ഈ നാടിന്റെ ഒരു ആള്‍ റൌണ്ടര്‍ ആണു ശരത്തെട്ടന്‍.. “ ഡ്രൈവര്‍ , എല്ലാവര്ക്കും ആവശ്യമുള്ള സാദനങ്ങള്‍ എത്തിച്ചു കൊടുക്ക.. നാട്ടുക്കൂട്ടത്തിലെ ഒരു പ്രധാനി, വായനശാല സെക്രട്ടറി അങ്ങനെ നീളുന്നു ഈ മഹാന്റെ പ്രകടനങ്ങള്‍” ര്മ്യയാണ് അത് പറഞ്ഞത്.. അത് ശരിയാകാം എന്ന് അയാളെ കണ്ടമാത്രയില്‍ തന്നെ ശ്യാമിന് തോനിയതാണ്..
💬 Comments
View all comments