Chapter Title : കുരുതിമലക്കാവ് 3
അവന്‍ വന്നതിന്റെ സന്തോഷമാണ് പ്രകൃതി കാണിച്ചത് അല്ലാതെ നീ പറഞ്ഞപ്പോലെ ഒന്നുമല്ല ..” ശരത്തിന്റെ ആ വാക്കുകള്‍ ര്മ്യക്കും ശ്യാമിനും എന്നപോലെ ബാലനും ശരിക്കും ആശ്വാസം കൊടുക്കുനതായിരുന്നു... കാരണം തന്റെ മകളുടെ കൂട്ടുക്കാരന്‍ വന്നിട്ട് നാടിനോരാപത്തു എന്ന് പറഞ്ഞാല്‍ അയാള്‍ക് മാത്രമല്ല അവളെ ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും അതൊരു സങ്കടമാകും അയാള്‍ ചിന്തിച്ചു.. “എന്ന് നീ മാത്രം അങ്ങ് പറഞ്ഞാല്‍ മതിയോ.. മൂപ്പന്‍ പറയട്ടെ ..” സുകു അത് പറഞ്ഞപ്പോഴെക്കും എല്ലാവരും ഒരേ സമയം ആന്റിന കറങ്ങുന്ന പോലെ ആ ചായ പീടികയുടെ ഒരു മൂലക്കലായി ഇരുന്ന ഒരു പടുവൃധന്റെ നേര്‍ക്ക് തിരിഞ്ഞു... ശ്യാമും അയാളെ നോക്കി.. .....എല്ലാവരുടെയും നോട്ടം തന്നിലാനെന്നു മനസിലാക്കിയ ആ വൃദ്ധന്‍ അവരെ പതിയെ തല ചെരിച്ചു നോക്കി... ശ്യാം അയാളെ ശരിക്കുമോന്നു നോക്കി... ശരിക്കും ഭയപ്പെടുത്തുന്ന ഒരു രൂപം.. നീണ്ട് ചുരുണ്ട് കിടക്കുന്ന മുടികള്‍ അവ വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നിക്കുന്ന പോലെയുള്ള കളര്‍... ചുവന്ന കണ്ണുകള്‍,,, ദേഹം തണുപ്പില്‍ നിന്നും രേക്ഷ നെടാനെന്നോണം വലിയ ഒരു കംബ്ലി കൊണ്ട് പുതച്ചിരിക്കുന്നു... അയാളുടെ അടുത്തായി വലിയൊരു ബാണ്ടക്കെട്ടും അതിനടുത്തായി സര്‍പ്പത്തിന്റെ മുഖം കൊത്തി വച്ചപോലെ ഉള്ള ഒരു വടിയുമുണ്ട്... അയാള്‍ തന്‍റെ കൈല്‍ ഇരുന്ന ഒരു വലിയ പുകഞ്ഞുകൊണ്ടിരിക്കുന ചുരുട്ട് ഒന്ന് ഇരുത്തി വലിച്ചു പുകയൂതി... “പറ മൂപ്പ ശ്യാം വന്നത് ദുര്‍നിമിത്തം വല്ലതുമാണോ”.. രമ്യയുടെ സങ്കടത്തോടെ ഉള്ള ചോദ്യം കേട്ടപ്പോള്‍ ആ നാട് ഒന്നടങ്ങം കണീരില്‍ ആണ്ടുപ്പോയി.... എല്ലാവരും അയാളുടെ വാക്കിനായി ചെവികൂര്‍പ്പിച്ചു, .. കൂടെ ഹൃദയമിടിപ്പിന്റെ വേഗത ഒരു ബുള്ളെറ്റ് ട്രൈനിനെക്കാളും വേഗത്തില്ലായ ശ്യാമും... ഒരു നിമിഷം എന്തോ ചിന്തിച്ചുകൊണ്ട് അയാള്‍ പുറത്തു കോരി ചൊരിയുന്ന മഴയെ നോക്കി... പൊടുന്നനെ അതിശക്തമായ ഒരു വലിയ ഇടിമിന്നലുണ്ടായി... അതിന്റെ പ്രകാശത്തില്‍ ഒരു വലിയ ഗരുഡന്‍ ആ പടുവൃധനെ നോക്കികൊണ്ട് പറന്നകലുന്ന കാഴ്ചക്ക് ആ ഗ്രാമം സാക്ഷിയായി... എല്ലാവരുടെയും ശ്രദ്ധ വീണ്ടും ആ മൂപ്പനിലെക്കായപ്പോള്‍ അയാള്‍ അപ്പോളും ആ ശൂന്യതയില്‍പെയ്യുന്ന മഴയിലേക്കും ആകാശത്തിലേക്കും മാത്രമാണ് നോക്കിയത്. .. പൊടുന്നനെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു..... സന്തോഷത്നിറെ
💬 Comments
View all comments