Chapter Title : കുരുതിമലക്കാവ് 3
ഒരു വടിയുമുണ്ട്... അയാള്‍ തന്‍റെ കൈല്‍ ഇരുന്ന ഒരു വലിയ പുകഞ്ഞുകൊണ്ടിരിക്കുന ചുരുട്ട് ഒന്ന് ഇരുത്തി വലിച്ചു പുകയൂതി... “പറ മൂപ്പ ശ്യാം വന്നത് ദുര്‍നിമിത്തം വല്ലതുമാണോ”.. രമ്യയുടെ സങ്കടത്തോടെ ഉള്ള ചോദ്യം കേട്ടപ്പോള്‍ ആ നാട് ഒന്നടങ്ങം കണീരില്‍ ആണ്ടുപ്പോയി.... എല്ലാവരും അയാളുടെ വാക്കിനായി ചെവികൂര്‍പ്പിച്ചു, .. കൂടെ ഹൃദയമിടിപ്പിന്റെ വേഗത ഒരു ബുള്ളെറ്റ് ട്രൈനിനെക്കാളും വേഗത്തില്ലായ ശ്യാമും... ഒരു നിമിഷം എന്തോ ചിന്തിച്ചുകൊണ്ട് അയാള്‍ പുറത്തു കോരി ചൊരിയുന്ന മഴയെ നോക്കി... പൊടുന്നനെ അതിശക്തമായ ഒരു വലിയ ഇടിമിന്നലുണ്ടായി... അതിന്റെ പ്രകാശത്തില്‍ ഒരു വലിയ ഗരുഡന്‍ ആ പടുവൃധനെ നോക്കികൊണ്ട് പറന്നകലുന്ന കാഴ്ചക്ക് ആ ഗ്രാമം സാക്ഷിയായി... എല്ലാവരുടെയും ശ്രദ്ധ വീണ്ടും ആ മൂപ്പനിലെക്കായപ്പോള്‍ അയാള്‍ അപ്പോളും ആ ശൂന്യതയില്‍പെയ്യുന്ന മഴയിലേക്കും ആകാശത്തിലേക്കും മാത്രമാണ് നോക്കിയത്. .. പൊടുന്നനെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു..... സന്തോഷത്നിറെ ഒരു ഭാഗം ആ മുഖത്ത് എല്ലാവരും കണ്ടു.... ആകാംക്ഷയുടെ മുള്‍ മുനയിലായി എല്ലാവരും.. ......എല്ലാവരെയും ഒന്ന് നോക്കികൊണ്ട് തന്റെ നോട്ടം ശ്യാമിലേക്ക് മാത്രമായി അയാള്‍ ഒതുക്കി എന്നിട്ട് പറഞ്ഞു “ബാലാ മൈലുകള്‍ താണ്ടി വന്ന അദിതിയാണ്... വേഗം കൊണ്ട് പോയി അവരുടെ ക്ഷീണം മാറ്റു... കുരുതിമാലക്കാവിനു അദിതികള്‍ എന്നും ദൈവ തുല്യരാണ്... വിവരമില്ലാത്തവന്റെ വാക്കുകള്‍ക്കു കാതു കൊടുക്കാതെ എല്ലാവരും കുടിയില്‍ പോക്കൊളിന്‍ ... മഴയിപ്പോ മാറും” അത് പറഞ്ഞു അയാള്‍ ഒന്നുകൂടി ശ്യാമിനെ നോക്കികൊണ്ട് വീണ്ടും ശൂന്യതയില്‍ നോക്കികൊണ്ട് ചുരുട്ട് വലിച്ചു.... എല്ലാവര്ക്കും സന്തോഷത്തിന്റെ പെരുമഴ ആണു മനസില്‍ പെയ്തിരങ്ങിയത്... ശ്യാമിനും ര്മ്യക്കും ബാലനും എന്തെനില്ലാത്ത സന്തോഷം തോന്നി...
💬 Comments
View all comments