Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]
കഴുത്തിനൊക്കെ ആകെ ഒരു വേദന. സജി കാന്റീനിൽ നിന്നും കാപ്പി വാങ്ങിച്ചു കൊണ്ടു വന്നിരുന്നു. മുഖമൊക്കെ കഴുകി അതു കുടിച്ചു കൊണ്ടിരുന്നപ്പോഴേക്കും അമ്മയും ഷീലച്ചേച്ചിയും വന്നു.
" എങ്ങനുണ്ടു മോളേ ഇപ്പം" അമ്മ ജാൻസിച്ചേച്ചിയോടു ചോദിച്ചു.
" അതു പോലെ തന്നെ ആന്റീ. ആരേയും അകത്തേക്കു കയറ്റി വിടത്തില്ല. ഡോക്ടറു വരാതെ സിസ്റ്റർമാർ ഒന്നും പറയത്തില്ല " ജാൻസിച്ചേച്ചി പറഞ്ഞു.
" നിങ്ങളിവിടെ ഒറക്കമിളച്ചിരിക്കുവല്ലാരുന്നോ. അതാ ഞങ്ങളു രാവിലെ തന്നെ ഇങ്ങെത്തിയത്"
" നീ ഉറങ്ങിയാരുന്നോ " ഷീലച്ചേച്ചി ചോദിച്ചു.
" ആ... കസേരയിലിരുന്നു കുറച്ചൊന്നു മയങ്ങി " ചേച്ചിയോടു മന്ത്രിച്ചു.
" ഇതെന്താടാ നീ കുശുകുശുക്കുന്ന പോലെ സംസാരിക്കുന്നത്. ഒച്ചയടച്ചോ " അമ്മ ചോദിച്ചു.
" ങാ... അടച്ചെന്നാ തോന്നുന്നേ..." വീണ്ടും പതിയെ പറഞ്ഞു.
" ആ... കസേരയിലിരുന്നൊറങ്ങിട്ടാ. കഴുത്തെങ്ങാനും വല്ലാതായിക്കാണും " ഷീലേച്ചി പറഞ്ഞു.
സത്യത്തിൽ രാത്രി മുഴുവനും സജി കേൾക്കാതിരിക്കാൻ അടക്കിപ്പിടിച്ചു സംസാരിച്ചു സംസാരിച്ചു ഇങ്ങനങ്ങു ആയിപ്പോയതാണെന്നു അവരറിയുന്നുണ്ടോ...
കുറച്ചു കഴിഞ്ഞ് സൂസമ്മയേയും ഷീലയേയും ആശുപത്രിയിൽ നിർത്തിയിട്ട് ഷിബുവും ജാൻസിയും സജിയും വീട്ടിലേക്കു തിരിച്ചു.
വീട്ടിലെത്തുമ്പോൾ ജാൻസിയുടെ അപ്പച്ചൻ വരാന്തയിലിരിപ്പുണ്ട്. അടുത്തു തന്നെ അയൽവക്കത്തെ അന്നാമ്മച്ചേടത്തിയുമുണ്ട്. ജാൻസിയുടെ അമ്മയെ സഹായിക്കാൻ അന്നാമ്മച്ചേടത്തി ഇടയ്ക്കു വരാറുണ്ട്.
" ആലീസിനെങ്ങനെയുണ്ടെടീ മോളേ "
കണ്ടപാടേ അപ്പച്ചൻ ചോദിച്ചു.
" പേടിക്കാനൊന്നുമില്ല അപ്പച്ചാ. എന്നാലും ഒരു രണ്ടു ദിവസം ആശുപത്രീൽ കിടക്കേണ്ടി വരും"
" എനിക്കും ഒന്നു വരണമെന്നുണ്ടാരുന്നതാ "
" അതൊന്നും വേണ്ട. അപ്പച്ചനീ വയ്യാത്ത കാലും വച്ചോണ്ട് എങ്ങനെ യാത്ര ചെയ്യാനാ. അമ്മച്ചിക്കു കൊഴപ്പമൊന്നുമില്ല.
💬 Comments
View all comments