Chapter Title : കുടമുല്ല 3 [Achillies] [Climax]
പിന്നെ ശമ്പളവും, എഴുന്നേൽക്കും മുന്നേ നിറകണ്ണോടെ അമ്മു ആഹ് കാലൊന്നു തൊട്ടു തൊഴുന്നത് കണ്ടു,.... എഴുന്നേറ്റ അവളെ ചേർത്തു പിടിച്ചപ്പോൾ അവൾ എന്റെ നെഞ്ചിൽ ചാഞ്ഞു കരഞ്ഞു,.... മുത്തശ്ശിയുടെ കണ്ണിലും ഒരു നീർത്തിളക്കം ഞാൻ കണ്ടു..
"ഞങ്ങൾ ഇറങ്ങുവാ…. അവിടെ വെച്ചത് ഇഷ്ടമുള്ള പോലെ ചെയ്യാം…"
അത്രയും പറഞ്ഞു അമ്മുവിനെയും പിടിച്ചു തിരികെ നടക്കുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് ആയിരുന്നു,....
എന്റെ ഉള്ളിലെ തണുപ്പും കോപ്പും ഒന്നും അമ്മൂസിന് ഉണ്ടായില്ല,... നല്ലൊരു ദിവസായിട്ട് പെണ്ണിനെ കരയിച്ചെന്നും പറഞ്ഞു അവളുടെ അടിയും ഇടിയും നുള്ളും മാന്തും ഒക്കെ കൊണ്ടാണ് അന്ന് രാത്രി ഞാൻ വീട്ടിൽ കഴിഞ്ഞു കൂടിയത്…
പക്ഷെ അതുകൊണ്ടു ഒരു ഗുണം ഉണ്ടായി,... അന്നത്തെ സംഭവത്തിനു ശേഷം പെണ്ണിനെ അവളുടെ അനിയത്തി ശ്രീക്കുട്ടി വിളിച്ചു തുടങ്ങി,... ശ്രീക്കുട്ടി പറഞ്ഞില്ലെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ എല്ലാം, അവളുടെ അടുത്തു കേട്ടിരിക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും ഒക്കെ സാമിപ്യം ഞങ്ങളും അറിഞ്ഞു. അച്ഛൻ അപ്പോഴും കടുംപിടുത്തിൽ ആണെന്ന് ശ്രീക്കുട്ടി പറഞ്ഞറിഞ്ഞു,... എങ്കിലും മഞ്ഞുരുകി തുടങ്ങിയതിൽ ഞാനും അമ്മൂസും ഒത്തിരി സന്തോഷിച്ചു,... അതിനെ തുടർന്ന് ആഹ് പ്രവശ്യത്തെ വിഷുവിന്, ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികൾ ആണ് വിരുന്ന് വന്നത്,... ഉച്ചക്ക് സദ്യയും കഴിച്ചു ഏമ്പക്കോം വിട്ട് വയറും തടവി ഇരുന്ന എന്നെ പെണ്ണ് വലിച്ചു പൊക്കി മുറ്റത്ത് അവളിന്നലെ വാങ്ങിക്കൊണ്ടു വന്ന മുല്ലച്ചെടി നടാൻ കുഴികുത്തിക്കൊണ്ടിരുന്ന എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഗേറ്റിനു വെളിയിൽ വന്നു നിന്ന കാർ ഞാൻ കണ്ടത്,...
കാറിൽ നിന്നു ചാടി ഓടി വരുന്ന ശ്രീകുട്ടിയെ ആണ് ആദ്യം കണ്ടത്, ഓടി പിടഞ്ഞു
💬 Comments
View all comments