0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

പ്രശ്നമായില്ലേ ആഹ് കാര്യം…"

പെണ്ണ് കൊഞ്ചിക്കൊണ്ടു പറഞ്ഞതും എനിക്ക് ആഹ് രാത്രി ഓർമ വന്നു… എല്ലാ പ്ലാനും തകിടം മറിച്ച ആഹ് കാറി വിളിയും…

"അതിന്….?"

ഞാൻ ആകാംഷയോടെ ചോദിച്ചു.

"അന്ന് അലറി വിളിച്ചത്, ഞങ്ങടെ വല്ല്യമ്മാവൻ ആയിരുന്നു….."

പറഞ്ഞതും പെണ്ണിന്റെ മുഖത്തു ചമ്മലും കളിയാക്കി ചിരിയും വന്നു നിറഞ്ഞു.

"അങ്ങേരെന്തിനാ അന്ന് അലറി വിളിച്ചത്…നമ്മൾ പോകുന്നത് കണ്ടിട്ടാ…"

"ങ് ഹും…"

ഞാൻ ചോദിച്ചതും അവൾ അല്ലാ എന്നു തലയാട്ടി…

"പിന്നെ…?"

ഒന്നു മടിച്ചു പിന്നെ എന്റെ നേരെ നോക്കി അമ്മു പറഞ്ഞതു കേട്ടതും എന്റെ ബോധം പോയില്ല എന്നെ ഉള്ളൂ…

"ഏട്ടൻ അമ്മാവന്റെ മുഖത്തു മൂത്രം ഒഴിച്ചിട്ട്…..ഹ ഹ ഹ….."

പെണ്ണ് നിന്ന് ആർത്തു ചിരിക്കുവാണ്, വിളറി വെളുത്തു ഞാനും…

"അയിന്...അയിന് അതെപ്പോ...ആര്….. ഞാൻ നിന്റെ ഒപ്പമല്ലായിരുന്നോ…...പിന്നെ ആരാ….."

ആലോചിച്ചു അധികം പോവേണ്ടി വന്നില്ല ഉത്തരം കിട്ടിയതും തലയിൽ കൈ വെച്ചു ഞാൻ ഇരുന്നു പോയിരുന്നു….

"തെണ്ടി മനീഷ്…"

ഞാൻ പറയുന്നത് കേട്ട പെണ്ണ് ആർത്തു ചിരിക്കാൻ തുടങ്ങി…

"എന്റേട്ടാ….ഹോ….ശ്രീക്കുട്ടി പറഞ്ഞതു കേട്ട എനിക്ക് ചിരി നിർത്താൻ പറ്റണുണ്ടായില്ല…. അന്ന് പന്തലിന്റെ ഏതോ മൂലയിൽ കിടന്നു ഉറങ്ങുവാരുന്നു മൂപ്പര്,.. മുഖത്തേക്ക് വെള്ളം തെറിച്ചു വീണത് അറിഞ്ഞാ എണീറ്റത് നോക്കുമ്പോൾ ആരോ മുഖത്തേക്ക് മൂത്രം ഒഴിക്കുന്നു,,.. ഒച്ച പിടിച്ചു എഴുന്നേറ്റതും ആളെ കൂട്ടിയതും ഒക്കെ അമ്മാവന… അമ്മാവൻ പറഞ്ഞത് ഏട്ടനാ അങ്ങേരുടെ മുഖത്തു മുള്ളിയിട്ടെ ന്നാ….ഹ ഹ ഹ…. ഇപ്പൊ തറവാട്ടിൽ എന്തു പരിപാടി നടന്നാലും അവസാനം ഏട്ടന്റെ മൂത്രകഥയാ ഏറ്റവും ഹിറ്റ്… "

വായും പൊത്തി

💬 Comments

View all comments