0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 9K

ഒരാളെ കണ്ടു ഞെട്ടിയത്… ഇതിനിടയിൽ പൈസ കൂട്ടി ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബൈക്കു വാങ്ങിച്ചിരുന്നു… ഓരോന്നായി നേടിയെടുക്കുന്നതിൽ ആദ്യത്തെ ചുവട്,....

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വെള്ള വോക്‌സ് വാഗൻ വെന്റോ കണ്ടിറങ്ങിയ ഞങ്ങളെ കാത്തു മുറ്റത്തെ മുല്ല ചെടിയെ തൊട്ടു തലോടി ആള് നിപ്പുണ്ടായിരുന്നു വേറെ ആരും അല്ല അമ്മൂസിന്റെ അച്ഛൻ…

ആളെകണ്ടതും പൂച്ചകുട്ടിയെ പോലെ അമ്മൂസ് എന്റെ പിന്നിലായി നടപ്പ്,... ബൈക്കു ഗേറ്റിനു വെളിയിൽ തന്നെ വെച്ചാണ് ഞങ്ങൾ കയറിയത്.

ഞങ്ങളെ കണ്ട ആഹ് മുഖത്തു ഒരു പരിഭ്രമം...ചമ്മലും വിറയലും, അതിന്റെ പരിണിതഫലം അനുഭവിക്കുന്നത് അമ്മു ചുറ്റിപ്പിടിച്ചിരുന്ന എന്റെ കയ്യും…

"ഞാൻ…..നിങ്ങളെ…..ഒത്തിരിയായി….കാണാൻ….…."

പറയാൻ കുറച്ചു ബുദ്ധിമുട്ടുന്നത് പോലെ കണ്ട ഞാൻ ആഹ് കൈ പിടിച്ചു…

"അച്ഛൻ അകത്തേക്ക് വാ…"

അമ്മുവിന്റെ അച്ഛന്റെ കൈ വലിച്ചു ഞാൻ പറഞ്ഞതും ആഹ് മുഖം വിടർന്നു.

അപ്പോഴാണ് ഞാനും അമ്മുവും ആഹ് കാര്യം ശ്രെദ്ധിച്ചത്, ഞങ്ങൾ അന്ന് വാങ്ങി കൊടുത്ത ഉടുപ്പാണ് അങ്ങേരിട്ടിരിക്കുന്നത്…. അങ്ങേരുടെ ദേഷ്യവും വിഷമവുമെല്ലാം ഐസ് സപ്രൂട്ട് പോലെ ഉരുകി എന്നു ഉറപ്പായ അമ്മു അതോടെ അച്ഛനെ കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിലായിരുന്നു…. പുല്ല് കണ്ടപ്പോ ഞാനും കരഞ്ഞുപോയി… കൂടുതൽ കരഞ്ഞു അപ്പുകുട്ടനെ പോലെ ഓവർ ആകേണ്ട എന്നു കരുതി ഞാൻ നേരെ പോയി വാതിൽ തുറന്നു….

"അച്ഛനെ മുറ്റത്ത് തന്നെ നിർത്താതെ വീട്ടിലേക്ക് വിളിക്കമ്മൂ…"

അച്ഛനും മോളും കൂടെ കെട്ടിപ്പിടിച്ചു കരഞ്ഞുമെഴുകുന്നത് കണ്ട ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…

അതോടെ കണ്ണും തിരുമ്മി തുടച്ചു ഏങ്ങി വലിച്ചു അച്ഛന്റെ കയ്യിൽ ചുറ്റിവലിച്ചു അമ്മു അച്ഛനെയും

💬 Comments

View all comments