Chapter Title : കുടമുല്ല 3 [Achillies] [Climax]
മുള്ളിയത് മോനല്ലല്ലേ…"
അങ്ങേരു ചോദിച്ചതും ഞാൻ ക്ലാസ്സിൽ തുണിയില്ലാതെ നിന്ന പോലെ ആയിപ്പോയി…
"ഹമ്മ്മം… ആഹ് ഒരു സംഭവത്തോടെ ശങ്കരേട്ടനെ വീട്ടിലെ പീക്കിരി പിള്ളേർക്ക് പോലും പേടിയില്ലാണ്ടായി…..അതിന്റെ ദേഷ്യം മോനോടും ഉണ്ട്…"
അച്ഛൻ പറഞ്ഞു നിർത്തി…
"നിങ്ങൾക്ക്….നിങ്ങൾക്ക് അങ്ങോട്ടു വന്നൂടെ...ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക്...സ്വന്തം വീടൊന്നും അല്ലല്ലോ….പിന്നെന്തിനാ ഇവിടെ...അങ്ങോട്ടു വരുന്നതിനു മോന് വിഷമം ഒന്നും വിചാരിക്കേണ്ട.."
ഒട്ടൊരു മൗനത്തിനു ശേഷം ആണ് അച്ഛൻ പറഞ്ഞത്… പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനും ഒന്നു പകച്ചു…
"ഞങ്ങൾക്കിവിടെയാ ഇഷ്ടം അച്ഛാ…. അല്ലെങ്കിലും വിളിച്ചാൽ ഒരു വിളിക്കപ്പുറം ഞങ്ങൾ ഇല്ലേ… പിന്നെ ഈ വീടും സ്ഥലോം സ്വന്തമൊന്നും അല്ലെങ്കിലും എനിക്കും ഏട്ടനും ഒത്തിരി ഓർമകൾ ഉള്ളതാ ഒത്തിരി സന്തോഷം ഉള്ളതാ….ഇവിടം വിട്ടു പോരാൻ എനിക്ക് തോന്നുന്നില്ല….ഇല്ലേ ഏട്ടാ…."
അമ്മു അത്രയും പറഞ്ഞു എന്നെ നോക്കി ചോദിച്ചപ്പോൾ സത്യത്തിൽ ഞാൻ പറയാൻ ഇരുന്ന കാര്യങ്ങൾ ഓരോന്നും പറയുന്ന അവളെ നോക്കി തലയാട്ടാനെ എനിക്ക് പറ്റിയുള്ളൂ…
"ഹമ്മ്മം…...നിങ്ങൾ അങ്ങോട്ടു വരണം ട്ടൊ….അന്ന് കണ്ടതിൽ പിന്നെ ബന്ധുക്കൾ ആരും നിങ്ങളെ കണ്ടിട്ടില്ലല്ലോ…."
അച്ഛൻ പറഞ്ഞതും അമ്മു കഷ്ടപ്പെട്ടു വായ പൊത്തിച്ചിരിക്കുന്നത് കണ്ടു...കുരുപ്പ്…
അച്ഛനെയും പറഞ്ഞു വിട്ടു തിരികെ വീടിന്റെ മുറ്റത്ത് കുടമുല്ല പരത്തിയ സുഖമുള്ള ഗന്ധത്തിൽ ഞാനും അമ്മുവും കുറെ നേരം ഇരുന്നു…. സാധാരണ കീ കൊടുത്ത പാവ പോലെ സംസാരിക്കുന്ന അമ്മൂസ്...ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നതെ ഉള്ളൂ…. ഏറ്റവും വലിയ സന്തോഷം നിറഞ്ഞ നിമിഷം ഉള്ളു നിറഞ്ഞു ആസ്വദിക്കാൻ എന്നോണം…
"ഏട്ടാ….നമുക്ക് ഈ വീട് വാങ്ങാട്ടൊ….. എവിടെയൊക്കെ പോയാലും….എത്ര പ്രായമായാലും, എത്ര പിള്ളേരുണ്ടായാലും നമുക്ക്
💬 Comments
View all comments