0%

Chapter Title : കുടിയേറ്റം 3 [ലോഹിതൻ]

Author : Lohithan Read All Parts 691

ഇല്ലന്ന് പറയണം..തമ്പ്രായുടെ പിടി പാടുകൾ എത്രയാണ് എന്ന് പറയണം... ഇഷ്ടമായാൽ വാരിക്കോരി തരുന്ന ആളാണ് എന്ന് പറയണം..

മനസ്സിലായോ..

ങ്ങും..

മൂളിയാൽ പോരാ.. ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ അവരുടെയൊക്കെ സപ്പോർട്ട് വേണമെന്ന് പറഞ്ഞു മനസിലാക്കണം.

നിങ്ങടെ അളിയൻ സമ്മതിച്ചാൽ ബാക്കി കാര്യം മഹി തമ്പ്രായേ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം... ആ ഹ്.. പിന്നെ അവരോടൊക്കെ ഒട്ടി നിന്നാൽ ഈ വാറ്റ് ചാരായത്തിനു പകരം നല്ല ബ്രാണ്ടി കുടിക്കാമെന്നുകൂടി പറഞ്ഞോളൂ...

അന്ന് വൈകുന്നേരം ഒരു ജീപ്പിൽ ഔതകുട്ടി വർഗീസിനെയും കൂട്ടി നടുവിൽ അങ്ങാടിയിൽ പോയി...

നന്നായി മദ്യപിച്ചു... ചങ്ങനാശ്ശേരിയിൽ കിട്ടുന്നതിലും നല്ല സൊയമ്പൻ ചാരായം ഇവിടെ കിട്ടുന്നതാണ് എന്ന് ഔതകുട്ടിയോട് വർഗീസ് പറയുകയും ചെയ്തു...

ഇരുട്ട് വീണുകഴിഞ്ഞാണ് രണ്ടുപേരും നടുവിൽ നിന്നും കുടിയാൻമലക്ക് നടക്കാൻ തുടങ്ങിയത്...

വരുന്ന വഴിയിൽ അല്പം വിശ്രമിക്കാൻ എന്നോണം മറിഞ്ഞു വീണു കിടന്ന ഒരു മരത്തടിയിൽ അവർ ഇരുന്നു...

എങ്ങിനെ തുടങ്ങണം എന്നൊരു അങ്കലാപ്പ് ഔതകുട്ടിക്ക് ഉണ്ടായിരുന്നു...

ആകാശത്ത് തെളിഞ്ഞു കണുന്ന പൂർണ്ണ ചന്ദ്രനെ നോക്കി വർഗീസ് പറഞ്ഞു...

എന്തോരം സ്ഥലമാണ് ഇവിടെയൊക്കെ വെറുതെ കിടക്കുന്നത്..അല്ലേ അളിയാ.. നമ്മൾ ഇത്തിരി സ്ഥലം കിട്ടാൻ എത്ര ദിവസമായി നടക്കുന്നു...

ഔതകുട്ടി അതിൽ കയറി പിടിച്ചു...

അളിയാ ഈ സ്ഥലമൊക്കെ ഒരാളുടെയാണ്...നമ്പ്യാർ അദ്ദേഹം..

ഇവിടെയുള്ളവർ തമ്പ്രാൻ എന്നാണ് വിളിച്ചിരുന്നത്... ആയിരകണക്കിന് ഏക്കർ ഭൂമിയുടെ ജൻമി... കൊടക് അതിർത്തി വരെ നീണ്ടുകിടക്കുന്ന കാടും നാടുമൊക്കെ നമ്പ്യാരുടെ സ്വന്തമാ...

കുറച്ചു നാൾ മുൻപ് മരിച്ചു പോയി..

ഇപ്പോൾ എല്ലാത്തിനും അവകാശി അങ്ങേരുടെ മരുമോൻ മഹേന്ദ്രനാണ്..

അവർ കൊടുത്ത മണ്ണിലാണ് ഇവിടെയുള്ള ആളുകൾ കൂടുതലും താമസിക്കുന്നതും കൃഷി ചെയ്‌യുന്നതും...

എന്നാൽ കൈലുള്ള കാശിന് നമുക്കും കുറച്ചു സ്ഥലം ചോദിച്ചാലോ അളിയാ..

പിന്നെ.. നിങ്ങൾക്ക് സ്ഥലം വിറ്റു കിട്ടുന്ന പൈസക്കൊണ്ട് വേണം അവർക്ക് അത്താഴം വെയ്ക്കാൻ...

എന്റെ അളിയാ ഇങ്ങനെയൊന്നും പറയരുതേ.. ആ മഹി തമ്പ്രായെ കണ്ട് സങ്കടം പറഞ്ഞാൽ മൂപ്പരുടെ മനസലിയും..പെങ്ങളെയും കൂട്ടി നാളെയൊന്നു പോയി കാണ്.. പെണ്ണുങ്ങൾ സങ്കടം പറഞ്ഞാൽ മൂപ്പർ അലിയും...

എവിടെ എങ്കിലും സഥലം അളന്നു തരും..

💬 Comments

View all comments