Chapter Title : കുടിയേറ്റം [ലോഹിതൻ]
പെങ്ങളെ.. അളിയന്റെ കാര്യം ഓർത്ത് നീ വിഷമിക്കേണ്ട.. ഞാൻ നമ്മുടെ മാമ്മൂട്ടിലെ സ്ഥലം വിറ്റുകിട്ടിയ ചെറിയ തുകയുമായി അഞ്ചാറു കൊല്ലം മുൻപ് ഇവിടെ വരുമ്പോൾ പ്രതീക്ഷിച്ചതിന്റെ ഇരട്ടി സ്ഥലം വാങ്ങുവാൻ പറ്റി.. കൂടാതെ മൂന്നാല് ഏക്കർ വെട്ടി തെളിച്ച് എടുത്തിട്ടുണ്ട്...ഇപ്പോൾ മൊത്തം പത്ത് എക്കറോളം ഉണ്ട്... റബ്ബർ വെട്ടാറായി വരുന്നു.. മറ്റ് ആദാ യങ്ങളും ഉണ്ട്.. നിനക്ക് ധൈര്യം ഉണ്ടങ്കിൽ ഇങ്ങോട്ട് പോരുക..
നിങ്ങളുടെ സ്ഥലവും വീടും വിറ്റാൽ ഇവിടെ ഞാൻ വാങ്ങിയതിൽ കൂടുതൽ സ്ഥലം വാങ്ങാൻ കഴിയും.. പണി എടുക്കാൻ ഭൂമി ഉണ്ടങ്കിൽ അളിയൻ മരിയാദക്കാരൻ ആയി പണിയിടുത്തു ജീവിച്ചു കൊള്ളും...
ഇങ്ങനെ ആലീസിനെ പ്രലോഭപ്പിച്ചു കൊണ്ടാണ് ഔതക്കുട്ടി മറുപടി അയച്ചത്.. കത്തു വായിച്ചതോടെ ആലീസിന് ഉൽസാഹമായി..
ഇനി എങ്ങിനെ എങ്കിലും ഇത്തിരി സ്ഥലമുള്ളത് വിൽക്കണം.. ഓല മേഞ്ഞ പഴയ വീടിനും സ്ഥലത്തിനും ഒരു ആവശ്യക്കാരനെ കണ്ടെത്താൻ ആലീസ് പലരോടും പറഞ്ഞു...
മലബാറിനു പോകുന്നതിനു ആലീസിന്റെ അപ്പൻ വറീത് മാപ്പിളക്കും എതിര് അഭിപ്രായം ഒന്നും ഇല്ലായിരുന്നു..
അയാൾക്ക് അറിയാവുന്ന പലരും കറുകച്ചാലിൽ നിന്നും നേടും കുന്നത്തു നിന്നും മുൻപ് മലബാറിന് പോയിട്ടുണ്ട്.
അവരിൽ പലരും ഇപ്പോൾ നല്ല നിലയിലാണ്..മകളും അങ്ങനെ രക്ഷ പെടട്ടെ എന്ന് അയാൾ കരുതി..
എങ്കിലും മരുമകൻ വർഗീസിനെ അയാൾക്ക് അത്ര വിശ്വാസം ഇല്ലായിരുന്നു.. മലബാറിൽ എത്തിയാലും അവൻ സ്വഭാവം മാറ്റുമെന്ന് അയാൾക്ക് ഉറപ്പൊന്നും ഇല്ലായിരുന്നു...
ആ കാര്യം അയാൾ മകളോട് പറയുകയും ചെയ്തു..
അച്ചായന്റെ കാര്യം ഞാൻ നോക്കിക്കോളാം അപ്പാ.. അവിടെ ചെന്നിട്ട് വാലുപോക്കിയാൽ എന്റെ തനി കൊണം അങ്ങേര് അറിയും...
💬 Comments
View all comments