0%

Chapter Title : കുടിയേറ്റം 3 [ലോഹിതൻ]

Author : Lohithan Read All Parts 1.3K

കുറച്ചു സ്ഥലം ചോദിച്ചാലോ അളിയാ..

പിന്നെ.. നിങ്ങൾക്ക് സ്ഥലം വിറ്റു കിട്ടുന്ന പൈസക്കൊണ്ട് വേണം അവർക്ക് അത്താഴം വെയ്ക്കാൻ...

എന്റെ അളിയാ ഇങ്ങനെയൊന്നും പറയരുതേ.. ആ മഹി തമ്പ്രായെ കണ്ട് സങ്കടം പറഞ്ഞാൽ മൂപ്പരുടെ മനസലിയും..പെങ്ങളെയും കൂട്ടി നാളെയൊന്നു പോയി കാണ്.. പെണ്ണുങ്ങൾ സങ്കടം പറഞ്ഞാൽ മൂപ്പർ അലിയും...

എവിടെ എങ്കിലും സഥലം അളന്നു തരും.. അതിനു ചുറ്റിലുമുള്ള ഫോറസ്ററ് കുറച്ച് എൻക്രോച്ചു ചെയ്ത് അടിക്കാട് വെട്ടി അതും എടുക്കാം...കരനെല്ല് വിതച്ചാൽ നൂറു മേനിയാ.. അത്ര വളക്കൂറാ വനത്തിലെ മണ്ണിന്...

പിന്നെ.. അവരൊക്കെ ആയി ലോഹ്യത്തിൽ പോയാൽ ഇഷ്ടംപോലെ ബ്രാണ്ടിയും വേട്ട ഇറച്ചിയും ഒക്കെയായി സുഖമായി ജീവിക്കാം..

മഹി തമ്പ്രായുടെ ആളായാൽ പിന്നെ പോലീസും ഫോറസ്റ്റുമൊന്നും തിരിഞ്ഞു പോലും നോക്കില്ല...

എന്നിട്ട് അളിയൻ ഇത്ര ദിവസമായിട്ടും ഇക്കാര്യമൊന്നും എന്നോട് പറയാതിരുന്നത് എന്താ...

അത്.. പിന്നെ.. വർഗീസ് അളിയന് പെങ്ങളെ ഒക്കെ കൂട്ടികൊണ്ട് പോയി ചോദിക്കുന്നത് ഇഷ്ടമായില്ലങ്കിലോ എന്നൊരു സംശയം ഉണ്ടായിരുന്നു അതുകൊണ്ടാണ് പറയാൻ മടിച്ചത്..

അതിനിപ്പോൾ എന്താണ് അളിയാ... അവരൊക്കെ വലിയ ആളുകൾ അല്ലേ.. നമ്മൾ ഇത്തിരി വളഞ്ഞു കൊടുത്തത് കൊണ്ട് നേട്ടമല്ലേ ഒള്ളൂ..

വർഗീസ്സ് അളിയൻ ഇപ്പം പറഞ്ഞത് കറക്റ്റ്... ചില കാര്യങ്ങൾ നേടാൻ ചില കാര്യങ്ങളിൽ കണ്ണ് അടക്കേണ്ടി വരും..

അതും വല്ല്യ വല്ല്യ ആളുകൾ ആകുമ്പോൾ ചില ഇഷ്ടങ്ങൾ ഒക്കെ കാണും...ഏണി വെച്ചാൽ പോലും നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഇടത്തൊക്കെ കയറണമെങ്കിൽ നമ്മൾ ഇത്തിരി വളയണം...

നല്ല പൂസാണ് എങ്കിലും ഔതകുട്ടി പറയുന്നതൊക്കെ വർഗീസ് ശ്രദ്ധയോടെ ശ്രവിക്കുന്നുണ്ടായിരുന്നു.

തോട്ടത്തിലെ നോട്ടക്കാരൻ ജോണി പതിനെട്ടു

💬 Comments

View all comments