Chapter Title : KuttanThampuran 8
മൻസിൽ വീണ്ടും ഉടലെടുത്തത്. അല്ലെങ്കിൽ തന്നെ എനിക് മറക്കാൻ കഴിയുന്ന കാര്യങ്ങൾ ആണോ എന്റെ ജീവിതത്തിൽ നടന്നത്. നീണ്ട 20 വർഷങ്ങൾ..എന്നാലും എല്ലാം ഇന്നലെ നടന്ന പോലെ ഇരിക്കുന്നു. ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകാനാണോ എന്റെ കർത്താവേ ഈ പരീക്ഷണങ്ങൾ എന്തെല്ലാം സംഭവങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നത്. ഹോ..ഓർക്കാനേ വയ്യ. ഇനിയും ഒന്നും ഓർക്കാൻ ഇടവരുത്തരുതേ എന്റെ കർത്താവേ…ഇനിയും താങ്ങാൽ ഈ ജന്മം ആവില്ല.
രാവിലത്തെ കൂളിയും തേവാരവും കഴിഞ്ഞ് ഓഫീസിലേക്ക് തയ്യാറായി. വെറുതെ കണ്ണാടിയിലെക്ക് ഒന്ന് നോക്കി. ഇല്ലാ കിഴവനായിട്ടില്ല ഇപ്പോഴും പഴയ ചെറുപ്പം ഉണ്ട്. മുടി കൂറച്ച് നരച്ചതല്ലാതെ വലിയ പ്രായം ഒന്നും ആയിട്ടില്ല. പഴയ കാലത്ത് 40കളിൽ നിൽക്കുന്നവരും ചുറുപ്പക്കാരാണ്. ഇപ്പോഴോ, 40 കഴിഞ്ഞൊ അവൻ കിഴവനായി ആരുടെയും കുറ്റുമല്ല. ലൈഫ് സ്റ്റെൽ അങ്ങനെ അല്ലെ. അതും ഈ ബാംഗ്ലൂരിൽ ആണെങ്കിൽ പിന്നെ പറയാനും ഇല്ല. പക്ഷെ ഇപ്പോഴും ചെറുപ്പത്തിന്റെ ആ തിളപ്പ് തന്റെ ഉള്ളിൽ ഇല്ലേ..ഉണ്ട്.അതല്ലെ ഇന്നലെ അങ്ങനെയെല്ലാം സംഭവിച്ചത്.
“പപ്പാ.പപ്പാ…ആർ യൂ കമ്മിങ്ങ് ഒർ നോട്ട.?..“ ഇവൾ ഇതു വരെ പോയില്ലെ. ഞാൻ താഴക്ക് ഇറങ്ങി ചെന്നു.
“ഓ.സാർ വന്നോ.ഞാൻ വിചാരിച്ചു. ഇന്ന് ഓഫീസിൽ പോണില്ലാന..” അവൾ എന്നെയും കാത്ത് ഡൈനിങ്ങ് ടേബിളിൽ ഉണ്ടായിരുന്നു.
“ഒറ്റയ്ക്കക്കിവിടിരുന്ന എന്ത് ചെയ്യാനാ..നീയും കൂടുണ്ടായിരുന്നെങ്കിൽ ലീവെടുക്കാമായിരുന്നു .“ ഞാനും അവളോടൊപ്പം ബ്രേക്ഫാസ്റ്റിന് ഇരുന്നു. അപ്പോഴാണ് ഞാൻ അവളുടെ മുഖത്ത് ഒരു പരുങ്ങൽ ശ്രദ്ധിച്ചത്. അപ്പോൾ ഇവൾ സമാർട്ടായി അഭിനയിക്കുകയാണ്. ഇന്നലത്തെ കാര്യത്തിൽ കുറച്ച് പരുങ്ങൽ ഉണ്ട്. ഇപ്പോഴും അവൾക്ക് താൻ എല്ലാം കണ്ട കാണുമോ എന്ന
💬 Comments
View all comments