Chapter Title : കുടുംബ ബന്ധങ്ങൾ 2 [ Kannan Jr]
അവൻ എല്ലാരുടെ മുഖത്തേക്കും നോട്ടമയച്ചു.
അവർ ബെഡിനടുത്തേക്ക് വന്നു
"കാലിന് ചെറിയ ഒരു ഫ്രാക്ചർ ഉള്ളു വേറെ കുഴപ്പമൊന്നുമില്ല,എന്തയാലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ടല്ലോ പെട്ടെന്ന് ശെരിയായിക്കോളും" ഡോക്ടർ പറഞ്ഞു.
അഭി എല്ലാവരെയും ദയനീയമായി നോക്കി
ഡോക്ടർ തുടർന്നു
"മെഡിസിൻ കറക്റ്റ് ടൈമിൽ എടുത്തോ,പിന്നെ കാലിന് റസ്റ്റ് കൊടുക്കണം."
ഇതുപറഞ്ഞു ഡോക്ടർ പുറത്തേക്ക് പോയി.
"ഈ നട്ടപാതിരാക്ക് നീ എന്തിനാ മോളിൽ വലിഞ്ഞു കേറാൻ പോയത്" അച്ഛൻ ചോദിച്ചു
അവൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
"അഹ് ഇനിപ്പോ പറഞ്ഞിട്ടെന്താ വരാനുള്ളത് വഴിയിൽ തങ്ങില്ല,
എന്തായാലും ഞാൻ പോയി മരുന്ന് വാങ്ങിട്ട് വരട്ടെ "
രവി പുറത്തേക്ക് ഇറങ്ങി.
"അച്ഛാ ഞാനും വരുന്നു" അഖില രവിയുടെ പിറകെ പോയി.
അഖിൽ ഫോണിൽ ഗെയിംയിൽ മുഴുകിയിരിക്കുന്നു അഭി അമ്മയെ നോക്കി.
അനുപമ അടുത്ത് കസേരയിൽ ഇരിക്കുന്നു.
വെഷമവും ദേഷ്യവും കലർന്ന ഒരു പ്രത്യേക ഭാവം മുഖത്ത്.
"അ.."
എന്തോ പറയാൻ തുടങ്ങി, അനിയൻ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ നിർത്തി.
ആദ്യം ഇവനെ ഓടിക്കണം.
" ടാ താഴെ കാന്റീനിൽ പോയി എനിക്ക് ഒരു ചായ മേടിച്ചോണ്ട് വാ "
"അവരെ വിളിച്ചു പറ"ഫോണിൽ നിന്ന് കണ്ണെടുക്കാതെ അവൻ പറഞ്ഞു
"പോയി മേടിച്ചോണ്ട് വാടാ, അവൻ വയ്യാതെ കിടക്കുവല്ലേ " അനുപമ അല്പം ശബ്ദം കനപ്പിച്ചു പറഞ്ഞു.
" ശ്ശോ" അവൻ നിരാശയോടെ പുറത്തേക്ക് ഇറങ്ങി.
അവൻ പോയതും അനുപമ ഡോറിനടുത്തു ചെന്നു അവൻ പോയെന്ന് ഉറപ്പ് വരുത്തി ഡോർ അടച്ചിട്ടു അഭിക്കരുകിലെത്തി.
കൈ പൊക്കി മുഖത്ത് ഒരെണ്ണം കൊടുത്തു.
അഭി കവിൾ
💬 Comments
View all comments