കുടുംബ ക്ഷേത്രത്തിലെ വേല
📝 Ongoing
👁 29338 views ❤ 61 likes 💬 6 comments
കുടുംബ ക്ഷേത്രത്തിലെ വേല
വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമാണ്......അന്ന് ഞാന്‍ പത്തില്‍ പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാണ്. വീട്ടില്‍ അന്നൊക്കെ പട്ടിണിയാണ്, ചില സമയത്ത് കഴിക്കാന്‍ ഒന്നും ഉണ്ടാവുകയില്ല. അന്ന് അമ്മ വീട്ടിലെ തേങ്ങയുടെ പണം വാങ്ങിക്കുവാന്‍ എന്നെ പറഞ്ഞയക്കുമായിരുന്നു ..... അമ്മാവന്റെ അടുത്തേക്കാണ്‌പറഞ്ഞയച്ചതെങ്കിലും ഞാന്‍ ചെറിയമ്മയുടെ വീട്ടിലാണ് താമസിക്കുക. അവരുടെയൊക്കെ വീടുകള്‍ അടുത്തടുത്താണ്.
ഞാന്‍ ചെന്ന ദിവസം ചെറിയമ്മയുടെ വീടിന്നടുത്ത് ഒരു കുടുംബ ക്ഷേത്രത്തില്‍ ഒരു വേല (ഉത്സവം ) നടക്കുന്നുനയിരുന്നു. അതിന്നിടയിലൂടെയാണ് ഞാന്‍ അവിടെ എത്തിയത്. എന്നെ കണ്ടപ്പോള്‍ തന്നെ ചെറിയമ്മ ചോദിച്ചു...."എന്തേ നീ വന്നത് അവിടെ എന്തെങ്കിലും വിശേഷം ?"
"ഒന്നൂല്ല്യ തേങ്ങടെ പൈസ വാങ്ങാന്‍ വന്നതാണ്"
" ആ....ഞങ്ങള്‍ക്കും കിട്ടിയിട്ടില്ല പോയിനോക്ക്.....ആ നീ ചോറുണ്ടോ?"
"ആ ഉണ്ടു.....?
ഉണ്ടിട്ടുണ്ടായിരുന്നില്ല എന്നാലും വെറുതെ പറഞ്ഞു....നല്ല വിശപ്പുണ്ടായിരുന്നെങ്കിലും...
ചെറിയമ്മ പറഞ്ഞു..." ഇവിടെ ചോറും കറിയുമൊക്കെയുണ്ട്.."
"വേണ്ട ഞാന്‍ കഴിച്ചതാണ്."
ഞാന്‍ ചെന്നത് അവര്‍ക്ക് ഇഷ്ടപ്പെടാത്തപോലെ തോന്നി .....
ദാരിദ്ര്യം പിടിച്ചവര്‍ എവിടെ ചെന്നാലും ഇങ്ങിനെയൊക്കെയാണ്.............
ആരും എന്‍റെ അടുത്തേക്ക് വരാത്തപോലെ തോന്നി എനിക്ക്.....ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നു തോന്നി ........
Bore story.. Kurachu erivum puliyum cherku