Chapter Title : കുടുംബം 3 [Binu]
മുത്തച്ഛൻ്റെ ശരീരം തിളങ്ങി. പുല്ല് ഞാൻ മാത്രം ഒരുമാതിരി പെണ്ണുങ്ങളുടെ ശരീരം പോലെ.എന്തായാലും നാളെ മുതൽ വിനുവിൻ്റെ കൂടെ വർക്കൗട്ട് തുടങ്ങണം,ഞാൻ തീരുമാനിച്ചു. മുത്തച്ഛൻ്റെ ഫോൺ ബെല്ലടിച്ചു .മുത്തച്ഛൻ ഒരു തൂണിൽ തൂക്കി ഇട്ടിരുന്ന ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു
"ഹലോ...... ഹാ... പറ മോനെ... ഓക്കേ... ഞാൻ ഇപ്പൊൾ വരാം.... " മുത്തച്ഛൻ പെട്ടെന്ന് തൂമ്പ ഒക്കെ കുളത്തിൻ്റെ കരയിൽ ഉള്ള വാഴയുടെ ചുവട്ടിൽ വച്ചു
"ശേഖരനാ വിളിച്ചത് ശങ്കരൻ മരിച്ചു ഹാർട്ട് അറ്റാക്ക് ആയിരുന്നു " ഞങൾ വീട്ടിൽ എത്തി അവിടെ ഒരു ആടിനെയും കുട്ടികളെയും കൊണ്ട് ഒരാൾ നിൽക്കുന്നു.
"ശേഖരൻ സാറ് പറഞ്ഞിട്ട് വന്നതാ ഇവിടെ ആടിനെ വേണം എന്ന് പറഞ്ഞു " അയാള് പറഞ്ഞു
"അവിടെ കെട്ടിക്കോ... " പത്തായ പുരയുടെ വരാന്ത ചൂണ്ടി മുത്തച്ഛൻ പറഞ്ഞു അയാള് ആടിനെ ഒരു തൂണിൽ കെട്ടി കുട്ടികൾ അവിടെ ചാടി കളിച്ചു ആര്യ ഓടിച്ചെന്നു കുട്ടികളിൽ ഒന്നിനെ എടുത്തു .
"നല്ല കുട്ടി അല്ലേ ഏട്ടാ... " അവള് എന്നോട് പറഞ്ഞു.
" പൈസ കിട്ടിയോ മമ്മതെ... " മുത്തച്ഛൻ ചോദിച്ചു
"അത് ഞാൻ ശേഖരൻ സാറിനോട് വാങ്ങാം " അയാള് പറഞ്ഞു
"നല്ല പാൽ ഉള്ള ഇനം അല്ലേ ആട്ടിൻപാൽ ഒരു മരുന്നിന് ആണ് " മുത്തച്ഛൻ പറഞ്ഞു
"അതെ സാറേ പിന്നെ ആവശ്യം കഴിയുമ്പോൾ അതിനെ തിരിച്ചു തരണം അത്ര അത്യാവശ്യം ഉള്ളത് കൊണ്ട് വിറ്റത് ആണ് " അയാള് തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.മുത്തച്ഛൻ അഞ്ഞൂറ് രൂപ
💬 Comments
View all comments