0%

Chapter Title : കുടുംബം 3 [Binu]

Author : kkstories Read All Parts 1010

അച്ഛൻ്റെ കൂടെ കൊച്ചിക്ക് പോയില്ലേ..? ഇനി ഞങൾ എല്ലാം പഠിപ്പിക്കാം" അമ്മായി പറഞ്ഞു
" മുത്തശ്ശി ഓരോന്ന് പറഞ്ഞു അവൻ്റെ മൂഡ് കളഞ്ഞു ഇനി അമ്മയും കൂടി..." അവൻ അമ്മായിയെ നോക്കി.ഞാൻ കഴിപ്പു നിർത്തി കുനിഞ്ഞു ഇരുന്നു
" ടാ.... കഴിക്കെടാ.... മോനെ... നീ... മോൻ അല്ലേ..? " അമ്മായി അടുത്ത് വന്നു എൻ്റെ തലയിൽ തലോടി ഞാൻ അമ്മായിയെ നോക്കി.അമ്മായിയുടെ കണ്ണ് നിറഞ്ഞു
" മോനെ ഞാൻ കഷ്ടപ്പെട്ട് ഇതൊക്കെ ഉണ്ടാക്കിയിട്ട് കഴിക്കാതെ ഇരുന്നാൽ എനിക്ക് വിഷമം വും ഞാൻ വാരി തരാം... " അമ്മായി ചോറ് എനിക്ക് വാരി
തന്നു ഞാൻ കഴിക്കാൻ തുടങ്ങി
"കണ്ടോ സ്വന്തം മോൻ അടുത്ത് ഇരിക്കുമ്പോൾ മരുമോന് വാരി കൊടുക്ക്..! കണ്ടോ ചേട്ടാ... നമ്മൾ
ഇപ്പൊ ആരായി... " അകത്തേക്ക് വന്ന വീണയാണ് അത് പറഞ്ഞത്. അവൻ ചിരിച്ചു.
" ഇവനും എൻ്റെ മോൻ തന്നെയാണ് മോളെ..... ഞാൻ പ്രസവിക്കാത്ത എൻ്റെ പോന്നു മോൻ " അമ്മായി എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.
ഞാൻ ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു. ഞങ്ങൾ രണ്ടു പേരും കൂടി സിറ്റൗട്ടിൽ ഇരുന്നു.
" ടാ... നമുക്ക്... ഒന്ന് ചുറ്റാൻ പോയാലോ... ? അവൻ ചോദിച്ചു
"എവിടെ...?" ഞാൻ ചോദിച്ചു
" വെറുതെ പറമ്പിൽ ഒക്കെ കറങ്ങാൻ...." അവൻ മറുപടി പറഞ്ഞു
" ഞങ്ങളും വരുന്നു.... " വീണ ആണ് പറഞ്ഞത്
ഞാൻ അവളുടെ പുറകിലേക്ക് നോക്കി.
" എന്താ മനുഷ്യാ അങ്ങോട്ട് നോക്കുന്നത്....?" അവള് എന്നോട് ചോദിച്ചു
" അല്ല ഞങൾ എന്ന് പറഞ്ഞു നിന്നെ മാത്രേ.. ഞാൻ കണ്ടുള്ളൂ " ഞാൻ അവളെ നോക്കി കളിയാക്കി പറഞ്ഞു
" പോടാ... പൊട്ടാ... ഞാൻ പോയി ആര്യയെ വിളിച്ചിട്ട് വരാം " അവള് വീട്ടിലേക്ക് പോയി.

💬 Comments

View all comments