0%

Chapter Title : കുടുംബം 3 [Binu]

Author : kkstories Read All Parts 2K

തന്നു ഞാൻ കഴിക്കാൻ തുടങ്ങി
"കണ്ടോ സ്വന്തം മോൻ അടുത്ത് ഇരിക്കുമ്പോൾ മരുമോന് വാരി കൊടുക്ക്..! കണ്ടോ ചേട്ടാ... നമ്മൾ
ഇപ്പൊ ആരായി... " അകത്തേക്ക് വന്ന വീണയാണ് അത് പറഞ്ഞത്. അവൻ ചിരിച്ചു.
" ഇവനും എൻ്റെ മോൻ തന്നെയാണ് മോളെ..... ഞാൻ പ്രസവിക്കാത്ത എൻ്റെ പോന്നു മോൻ " അമ്മായി എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.
ഞാൻ ചിരിച്ചു കൊണ്ട് ആഹാരം കഴിച്ചു. ഞങ്ങൾ രണ്ടു പേരും കൂടി സിറ്റൗട്ടിൽ ഇരുന്നു.
" ടാ... നമുക്ക്... ഒന്ന് ചുറ്റാൻ പോയാലോ... ? അവൻ ചോദിച്ചു
"എവിടെ...?" ഞാൻ ചോദിച്ചു
" വെറുതെ പറമ്പിൽ ഒക്കെ കറങ്ങാൻ...." അവൻ മറുപടി പറഞ്ഞു
" ഞങ്ങളും വരുന്നു.... " വീണ ആണ് പറഞ്ഞത്
ഞാൻ അവളുടെ പുറകിലേക്ക് നോക്കി.
" എന്താ മനുഷ്യാ അങ്ങോട്ട് നോക്കുന്നത്....?" അവള് എന്നോട് ചോദിച്ചു
" അല്ല ഞങൾ എന്ന് പറഞ്ഞു നിന്നെ മാത്രേ.. ഞാൻ കണ്ടുള്ളൂ " ഞാൻ അവളെ നോക്കി കളിയാക്കി പറഞ്ഞു
" പോടാ... പൊട്ടാ... ഞാൻ പോയി ആര്യയെ വിളിച്ചിട്ട് വരാം " അവള് വീട്ടിലേക്ക് പോയി.
"നിനക്ക് അത് വേണം " വിനു ചിരിച്ചു കൊണ്ട് പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോൾ വീണ ആര്യയും ആയി എത്തി ഞങൾ പതുക്കെ പറമ്പിലേക്ക് നടന്നു.അവിടെ കുളത്തിൻ്റെ കരയിൽ വഴുതിനയും ചീരയും പാവലും പയറും എല്ലാം നല്ല ഭംഗി ആയി കൃഷി ചെയ്തിരിക്കുന്നു. ഒരു വശത്ത് മുത്തച്ഛൻ നിന്നു കിളക്കുന്നു. മുത്തച്ഛൻ തല ഉയർത്തി നോക്കി ഞങ്ങളെ

💬 Comments

View all comments