Chapter Title : കുടുംബം 5 [Binu]
ഒരു വാഴയിൽ തട്ടി നിന്നു അവൾ തോളിലേക്ക് മുഖം തിരിച്ചു അനങ്ങാതെ നിന്നു. ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു അവളുടെ കവിളിലൂടെ താഴേക്കിറങ്ങുന്ന ചെറിയ കുറുനിരകൾ കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ അതുനോക്കി അങ്ങനെ നിന്നു അല്ലെങ്കിലും ഞാൻ അതൊക്കെ ശ്രദ്ധിക്കുന്നത് തന്നെ ആദ്യം ആണ്. അവൾ പതുക്കെ കണ്ണുകൾ തുറന്ന് നോക്കി എന്റെ നേരെ നോക്കി. ഒരു ചുംബനം പ്രതീഷിച്ച അവൾ കാണുന്നത് ഞാൻ അവളെ നോക്കി കുസൃതിച്ചിരിയുമായി നിൽക്കുന്നതാണ്.അവളുടെ നെഞ്ച് ക്രമാതീതമായി ഉയർന്നു താണു.ഞാൻ പെട്ടെന്ന് അവളെ കെട്ടിപ്പിടിച്ചു.
കർർർ......അയ്യോ... ഞാനും അവളും കൂടി വാഴയും മറിച്ച് ബാലൻസ് തെറ്റി വീണു.ഞങ്ങളുടെ ശബ്ദം കേട്ട് വിനുവും ആര്യയും ഞെട്ടിപ്പിടഞ്ഞ് എണീറ്റു.
"ഒന്ന് ഉമ്മവെക്കാൻ പോലും അറിയാത്ത മൈരൻ "
വിനുവിന്റെ ശബ്ദത്തിൽ സുഖം മുറിഞ്ഞ ദേഷ്യം ഉണ്ടായിരുന്നു.ആര്യ വീണയെ എഴുന്നേൽപ്പിച്ചു.
"ഇത്രക്ക് ആക്രാന്തം വേണോ അളിയാ.... അവള് നിന്റെയല്ലേ...ഇതൊരുമാതിരി പന്ന പണിയായിപ്പോയി..." അവൻ എന്നോട് ദേഷ്യത്തിൽ പറഞ്ഞു.
" ഇനി എന്ത് ചെയ്യും മുത്തച്ചൻ നമ്മളെ ഇന്ന് നിർത്തി പൊരിക്കും" വീണ പേടിയോടെ പറഞ്ഞു. വാഴ നേരെ നിർത്തിയിട്ട് നേരെ നിൽക്കുന്നില്ല.
"നമുക്ക് പോകാം ആരോടും ഒന്നും പറയണ്ട" ആര്യ പറഞ്ഞു.ഞങ്ങൾ വീട്ടിലേക്ക് നടന്നു.ഞങ്ങൾ ഒന്നും മിണ്ടാതെ അകത്ത് കയറി റൂമിൽ പോയി. വൈകിട്ട് മുത്തച്ഛൻ വന്നു.അത്താഴം ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ മുത്തച്ഛൻ പറഞ്ഞു
"കുട്ടികളുടെ കല്യാണം ഉടനെ നടത്തണം ഇല്ലെങ്കിൽ എന്റെ വാഴകൾ ഇനിയും ഒടിയും അല്ലേ മക്കളേ...." മുത്തച്ഛൻ എന്നെ നോക്കി പറഞ്ഞു.ഞാൻ.ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി
💬 Comments
View all comments