Chapter Title : കുടുംബപുരാണം 10 [Killmonger]
നിന്റെ ഷീലകൊച്ച്…”
അമ്മ ചാടി എഴുനേറ്റ് ചോദിച്ചു… “എന്റെ പൊന്നമ്മേ ഞാൻ ഒരു തമാശക്ക് വിളിച്ചതാ…ക്ഷെമി…???” “അഹ്.. വേണേൽ ഇനിയും വിളിച്ചോ.. കേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്…” “ഓ മ്ബ്രാ…ആദ്യം അടിയാനൊരു ചായ കിട്ടിയിരുന്നേൽ നന്നായിരുന്നു…” ഞാൻ പഴയ അടിമകൾ പറയുന്ന പോലെ തല കുനിച്ചു പറഞ്ഞു… “ടാ.. ടാ.. വേണ്ട വേണ്ട…” അമ്മ എന്റെ പുറത്തടിച്ചു കൊണ്ട് വാതിലും കടന്ന് പോയി…. ഞാൻ അവിടെ നിന്ന് എന്റെ റൂമിലേക്ക് വിട്ടു… അവിടെ അതാ ഉമ ഞാൻ അഴിച്ചിട്ട ടീഷർട് കെട്ടിപിടിച് കിടന്നുറങ്ങുന്നു…
ഞാൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു..നിലത്തു മുട്ട് കുത്തി ഇരുന്ന്, ഞാൻ ശാന്തമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കി… നിലത്തു നിന്ന് എഴുനേറ്റ് ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ച് തലയിൽ തലോടി… “ഗുഡ് മോർണിംഗ് ചേട്ടാ…” എന്റെ സാമിപ്യം അറിഞ്ഞെന്നോണം അവൾ കണ്ണ് തുറക്കാതെ പറഞ്ഞു… “അഹ്.. നീ എഴുന്നേറ്റയിരുന്നോ…? “ “അഹ്..
എഴുന്നേറ്റിട് കുറച്ച് നേരം ആയി.. ഒറക്കം റെഡി ആയില്ല…” അവൾ എഴുനേറ്റ് കട്ടിലിൽ ചമ്രം പടിഞ്ഞു ഇരുന്ന് കൊണ്ട് പറഞ്ഞു… “സോറി ടാ കണ്ണാ.. ഇന്നലെ അമ്മ കുറച്ച് ഡൌൺ ആയിരുന്നു…അത് കൊണ്ട ഞാൻ…” ഞാൻ അവളുടെ കവിളിൽ തലോടി… “എനിക്ക് അറിയാം ഏട്ടാ…ഞാൻ വന്നായിരുന്നു രാത്രി..അത് കൊഴപ്പം ഇല്ല…” ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…ഞാനും അവളും ഒരുമിച്ച് ഫ്രഷ് ആയി താഴേക്ക് ചെന്നു… . ഭക്ഷണം കഴിക്കുന്നതിനിടെ അമ്മച്ചൻ… “ഇന്ന് എന്താടാ നിനക്ക് പരുപാടി…?? “ “
ഇന്ന് കടയുടെ ബാക്കി പരുപാടി ശെരി ആക്കണം…എന്തേയ് അമ്മച്ചാ…??” “ഒന്നും ഇല്ലടാ.. ഞാൻ ചുമ്മ ചോദിച്ചതാ…ഇനി എന്തൊക്കെ പണി ഉണ്ട്.??. “ “അതിപ്പോ…ഉള്ള് ഒക്കെ ഒന്ന് വൃത്തി ആക്കാൻ ഉണ്ട്…കൊറേ കാലം അടച്ചിട്ടതല്ലെ… വേസ്റ്റ് ഒക്കെ ഒഴിവാക്കണം…അടിച്ചു വാരി തുടയ്ക്കണം…അങ്ങനെ ചില്ലറ പണി…” “അതിന് ആളെ വെക്കണോ…?? “ “ഏയ്.. എന്തിന്.. വെറുതെ പാഴ് ചെലവ്.. ഞാനും മിഥുവും മതി…” “എന്നാൽ ഞാനും വരാം…” ഉമ ചാടി കേറി പറഞ്ഞു…
“അഹ്.. നടക്കട്ടെ…” അതും
💬 Comments
View all comments