Chapter Title : കുടുംബപുരാണം 11 [Killmonger]
ആക്കി….
കലങ്ങിയ കണ്ണുകളുമായി ഏങ്ങി കൊണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോൾ ഇപ്പൊ ഒന്നും അതിനെ പറ്റി ചോദിക്കണ്ട എന്ന് വച്ചു…
“കരച്ചിൽ നിർത്ത് അമ്മേ, ഇത്രയും കാലം കരഞ്ഞില്ലേ ഇനി മതി…ഇത് ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല, ഒരു തീർപ്പ് ഉണ്ടാക്കണം… ഇന്ന് തന്നെ നമ്മൾ ഇത് എല്ലാവരോടും പറയുന്നു, നാളെ അച്ഛനെ വിളിച്ച് അവരുടെ തീരുമാനം എന്താ എന്ന് അറിയുന്നു, ബാക്കി നമുക്ക് അപ്പൊ തീരുമാനിക്കാം…. ഒക്കെ…ഒരു കാര്യം അമ്മ ഓർത്തു വച്ചോ.. ആരൊക്കെ കൂടെ ഇല്ലെങ്കിലും ഞാൻ ഉണ്ടാവും…കേട്ടോ…അത് ഈ കുഞ്ഞി തലയിലേക് ഫീഡ് ചെയ്ത് വെച്ചോ…”
അമ്മ എന്നെ നിരകണ്ണുകളോടെ നോക്കി തലയാട്ടി…
“ഇനി ഇത് പോലെ എന്തേലും ഉണ്ടേൽ അപ്പൊ എന്റെ അടുത്തോ അല്ലെങ്കിൽ അമ്മയ്ക്ക് വിശ്വസം ഉള്ള വേറെ ആരുടെ അടുത്തോ പറഞ്ഞിരിക്കണം കേട്ടല്ലോ…. “
അമ്മ അതിനും തല ആട്ടി…
“ചുമ്മ തല ആട്ടാതെ…വാ തുറന്ന് പറ…”
“ആ ചെയ്തോളാം…”
“അഹ്.. ഇനി എന്റെ കൊച്ചു ഒന്ന് ചിരിച്ചേ…”
ഞാൻ അമ്മയുടെ മൂക്കിൽ മൂക്ക് ഉരസി കൊണ്ട് പറഞ്ഞു…
അമ്മ എന്നെ നോക്കി നിറഞ്ഞുചിരിച്ചു…. ??
.”അല്ല ഇങ്ങനെ കിടന്ന മതിയോ നമുക്ക് പോണ്ടേ…”
അമ്മ ചിരി നിർത്തി വേണ്ട എന്ന രീതിയിൽ തല ആട്ടി എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു…
ഞാൻ ഒന്ന് ചിരിച്ചിട്ട് അമ്മയെ കെട്ടിപിടിച് കുറച്ചു നേരം കൂടെ കിടന്നു…
.
.
.
വണ്ടിയിൽ വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ അമ്മ മൂകയായിരുന്നു…ഞാൻ അമ്മയുടെ തുടയിൽ വച്ച കയ്യിൽ അമ്മയുടെ കയ്യിൽ ചേർത്ത് പിടിച്ചു…
💬 Comments
View all comments