Chapter Title : കുടുംബപുരാണം 12 [Killmonger]
അരികിൽ എത്തി നെറ്റിയിൽ പതുക്കെ മുത്തി…അത് അമ്മ കണ്ണടച്ച് സ്വീകരിച്ചു…
“അമ്മ ഒക്കെ അല്ലെ…?? “
രണ്ട് പേരെയും കൂട്ടി കെട്ടിപിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…
“ഞാൻ ഒക്കെ ആട…എനിക്ക് നിങ്ങളില്ലേ…അത് മതി.. “
അമ്മ എന്റെ നെഞ്ചിൽ ഉമ്മ വെച്ച് മുഖം അവിടെ അമർത്തി, ഒരു കൈ കൊണ്ട് എന്നെയും മറുകൈകൊണ്ട് ഉമയെയും ചേർത്ത് പിടിച്ചു…
കുറച്ച് നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു…
…………..
താഴെ.
എല്ലാവരെയും വിളിച്ചു സോഫയ്ക്ക് ചുറ്റും ഇരുത്തി…
അമ്മയും ഉമയും എന്റെ രണ്ട് വശത്തായി ഇരുന്നു.. രണ്ട് പേരും എന്റെ കൈകൾ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു….
ഞങ്ങളുടെ മുൻപിൽ ആകാംഷയോടെ ഇരിക്കുന്നവരോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മമ്മയും ചെറിയമ്മയും അമ്മയെ പൊതിഞ്ഞു പിടിച്ച് കരഞ്ഞു.... അമ്മച്ചൻ കണ്ണുനീർ പുറത്തേക്ക് ഒഴുകാതിരിക്കാൻ കഷ്ടപ്പെട്ട് പിടിച്ച് നിർത്തിയിരിക്കുന്നത് ഞാൻ കണ്ടു, ആ മനസ്സിൽ എന്താണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളു…, ഞാൻ എഴുന്നേറ്റ് അമ്മച്ചന്റെ അടുത്ത് നിന്ന് തോളിൽ കൈഅമർത്തി, ഞാനുണ്ട് എന്ന് പറയാതെ പറഞ്ഞു….
“മറ്റന്നാളെത്തേക്ക് ഞാൻ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തിണ്ട്…”
ഞാൻ അമ്മയെ നോക്കി കൊണ്ട് പറഞ്ഞു..
“എങ്ങോട്ട്..?? “
ചെറിയമ്മ പെട്ടെന്ന് ചോദിച്ചു…
“ദുബായ്.. “
“എന്തിനാ അങ്ങോട്ട് പോവാണേ..?? ഇനി അവനും ആയി ഒരു ബന്ധവും വേണ്ട…ആരും എങ്ങോട്ടും പോകുന്നില്ല.. “
അമ്മമ്മ ദേഷ്യത്തോടെ പറഞ്ഞു…
“തുടക്കം അവിടുന്നല്ലേ.. അപ്പൊ തീർപ്പും അവിടുന്ന് മതി…”
ഞാൻ അവസാന വാക്കെന്നോണം പറഞ്ഞു…
അമ്മച്ചൻ എന്റെ കൈയുടെ മുകളിൽ കൈ വച്ച്, എന്നെ നോക്കി
💬 Comments
View all comments