Chapter Title : കുടുംബപുരാണം 13 [Killmonger]
വീണ് എന്റെ ഷർട്ട് നനയാൻ തുടങ്ങി.….
ഞാൻ അമ്മയെ ശല്യം ചെയ്യാൻ നിന്നില്ല…വിഷമം മുഴുവൻ കരഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ചു….
കുറച്ച് കഴിഞ്ഞപ്പോൾ ഏങ്ങലുകളുടെ ശക്തി കുറഞ്ഞു വന്നു…ഞാൻ അമ്മയെ എഴുനേൽപ്പിച്ചിട്ട് റൂമിലെ ബാത്റൂമിലേക് കൊണ്ട് പോയി മുഖം കഴുകിച്ചു, അപ്പോഴും അമ്മ എന്റെ തോളിൽ തല വച്ച് നിൽക്കുകയായിരുന്നു….
ഞാൻ അമ്മയെ കട്ടിലിൽ കിടത്തി, നെറ്റിയിൽ മുത്തി മുടിയിൽ തഴുകികൊണ്ടിരുന്നു…. കുറച്ച് നേരം കഴിഞ്ഞപ്പോൾ അമ്മ ഉറങ്ങി….ഞാൻ എത്തിയ വിവരം ഉമയെ വിളിച്ച് അറിയിച്ചു , എന്തോ അച്ഛനെ കണ്ട സാഹചര്യം എനിക്ക് അവളോട് പറയാൻ തോന്നിയില്ല ..
ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി, അവർ രണ്ട് പേരും ഹാളിൽ സോഫയിൽ ഇരിക്കുന്നുണ്ട്, എന്തൊക്കയോ കുശു കുശു ക്കുന്നുണ്ട്…. ഞാൻ അവരെ ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്തു തിരിച്ച് നടന്നപ്പോൾ അവർ എന്നെ പ്രതീക്ഷിച്ചെന്നോണം അവിടെ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു, ഞാൻ അച്ഛനെ നിർവികാരത്തൊക്കെ നോക്കി, അപമാനിതനെ പോലെ അച്ഛൻ തല താഴ്ത്തി നിന്നു, ഞാൻ സൈനബയെ ഒന്ന് പുച്ഛത്തോടെ നോക്കി റൂമിലേക്കു നടന്നു….
റൂമിൽ എത്തി ഞാൻ കുപ്പി കട്ടിലിന്റെ സൈഡിൽ വച്ച് ഞാൻ ഫോൺ എടുത്ത് ഓൺലൈൻ ഫുഡ് ഓർഡർ ചെയ്തു…
കട്ടിലിൽ കണ്ണിനു കുറുകെ കൈ വച്ച് കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്നിരുന്നു, കൈയുടെ ഇടയിലൂടെ ഇടത്തെ ഭാഗത്തെ കവിളിൽ കൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീർ തുള്ളി, അമ്മ ഉറങ്ങുകയല്ല എന്ന് തെളിയിച്ചു...ഞാൻ അമ്മയുടെ കൈ എടുത്ത് മാറ്റിയപ്പോൾ, കണ്ണെല്ലാം വിങ്ങി, കൺമഷി എല്ലാം
💬 Comments
View all comments