Chapter Title : കുടുംബപുരാണം 13 [Killmonger]
എന്ന് അവളോട് പറഞ്ഞു , അത് കേട്ടപ്പോൾ തന്നെ അവൾ ഓടി അയാളുടെ അടുത്തേക്ക് പോയി , രണ്ട് പേരും റൂമിൽ ഉണ്ട് , ഇത് വരെ വന്നിലാ ..”
“അമ്മ തീരുമാനിച്ചോ .. “
“മമ് ..”
അമ്മ സീരീസ് മുഖത്തോടെ ‘അതേ ‘എന്ന രീതിയിൽ മൂളി .. ഞാൻ അമ്മയുടെ കയ്യിൽ പിടിച്ച് ‘ഞാനുണ്ട് ‘ എന്ന് പറയാതെ പറഞ്ഞു ..
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഹാളിലെ സോഫയിൽ അവരെ കാത്തിരുന്നു ..
കുറച്ചു കഴിഞ്ഞു അവർ രണ്ട് പേരും റൂമിൽ നിന്ന് ഇറങ്ങി വന്നു , ഞാനും അമ്മയും ഇരിക്കുന്നതിന് ഓപ്പോസിറ്റ് ആയി അവർ ഇരുന്നു .. പരസ്പരം കൈ കോർത്ത് പിടിച്ചയിരുന്നു അവർ ഇരുന്നത് , അത് കണ്ടപ്പോൾ തന്നെ അമ്മയുടെ സോഫയിൽ വച്ചിരുന്ന കൈ എടുത്ത് എന്റെ കയ്യുമായി കോർത്തു .. അമ്മ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ..
“കൂടുതൽ ഡിസ്കഷൻ ഒന്നും വേണ്ട , എന്താണ് നിങ്ങളുടെ തീരുമാനം എന്ന് മാത്രം പറഞ്ഞാൽ മതി .. “
ആദ്യം അമ്മ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു ..
“ഷീലെ .. അത് ..”
“വേണ്ട , എക്സ്പ്ലനേഷൻ ഒന്നും വേണ്ട .. എന്താ ഭാവി പരുപടി അത് മാത്രം പറഞ്ഞാൽ മതി .. കൂടുതൽ എക്സ്പ്ലേയിൻ ചെയ്യാൻ നിന്നാല് കുറേ ഉണ്ടാവും എന്ന് എനിക്ക്അറിയാം , പിന്നെ എല്ലാം സ്ഥിരം ക്ലീഷേ സംഭവം , ആദ്യ കാമുകി , പല കാരണങ്ങള് കൊണ്ട് കല്യാണം നടക്കാതെ പോകുന്നു , കാലങ്ങള്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നു , so on .. അല്ലേ . അതല്ലേ .. “
അച്ഛനെ കൂടുതൽ പറയാൻ സമ്മതികത്തെ അമ്മ ഇടയിൽ കയറി അച്ഛന് നേരെ വിരൽ ചൂണ്ടി ചോദിച്ചു ..
അച്ഛൻ ‘അതേ‘എന്ന രീതിയിൽ തലയാട്ടി ..
“നിങ്ങൾ ഇവളുമായി പേകൂത്ത് നടത്തുമ്പോൾ നമ്മളുടെ മക്കളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ , അത് പോട്ടെ നിങ്ങളെ വിശ്വസിച്ചു വന്ന എന്നെ കുറിച്ചെങ്കിലും ആലോചിച്ചോ ,
💬 Comments
View all comments