Chapter Title : കുടുംബപുരാണം 3 [Killmonger]
എന്റെ വീട്ടിലും ഉണ്ട് , ബട്ട് അത് നീ എന്നെ ആണ് ചീത്ത ആക്കുന്നത് എന്നാണെന്ന് മാത്രം .”യദു
അതും പറഞ്ഞ് ഞാൻ കൽകെട്ടിൽ നിന്ന് ഇറങ്ങി . ആകാശം ഇരുണ്ട് തുടങ്ങാറായിരുന്നു .
“അപ്പോ ശെരി എന്നാൽ നാളെ കാണാം .കടെല് ആള് വരും .”മിഥു
“എന്ന ശെരി.” എന്ന് പറഞ്ഞ ഞാൻ തിരിഞ്ഞ് നടന്നു . അമ്പലത്തിൽ നിന്ന് ഒരു കുറുക്ക് വഴി ഉണ്ട് തറവാട്ടിലേക്ക് ,പണ്ട് പോയ ഓർമ ഉണ്ട് .
ഞാൻ തറവാട്ടിലേക്കും, അവൻ കടയിലേക്കും വച്ച് പിടിച്ചു ..
തറവാട്ടിൽ എത്തിയപ്പോഴേക്കും സമയം 6 ആകാറായി .. ഉമ വിളക്ക് വച്ച് നാമം ചൊല്ലുകയായിരുന്നു .. ഇവിടെ വന്നാൽ അമ്മമ്മ അവളെ കൊണ്ട് നിർഭന്തമായി ചെയ്യികുന്ന ഒരു കാര്യം ഇതാണ് , വിളക്ക് വച്ച് നാമം ജപിക്കുക . വീടിൽ അമ്മ ചെയ്യും അവൾ ഓരോ കാര്യങ്ങള് പറഞ്ഞ് ഒഴിയാറാണ് പതിവ് .. നമുക്ക് പിന്നെ അങ്ങനത്തെ നല്ല ശീലങ്ങൾ ഓന്നും ഇല്ല ..
അവളുടെ തലയ്ക്ക് ഒരു കോട്ടും കൊടുത്ത് അകത്തേക്ക് കയറാൻ തുടങ്ങിയ എന്നോട് അമ്മമ്മ
“എവിടെ ആയിരുന്നു കുട്ടിയെ നീ , എത്ര നേരം ആയി നിന്നെ വിളികണ്. ആഹ് ഫോണ് ഒന്ന് എടത്തൂടെ.”
“അയ്യോ സോറി എൻടെ അമ്മിണികൂട്ടിയെ , ഞാൻ ഫോണ് എടുക്കാൻ മറന്നു അത് റൂമിൽ ചാർജിൽ ഇട്ടെക്കുകയാണ് . എന്താ കാര്യം?.” യദു
“ ഒന്ന് അമ്പലത്തിൽ പോകാൻ , ഇന്ന് ദീപാരാധന ഉണ്ട് , എല്ലാരും റെഡി ആയി
💬 Comments
View all comments