Chapter Title : കുടുംബപുരാണം 5 [Killmonger]
അഞ്ഞൂ വലിച്ചു ചെറിയമ്മ എതിരെ ഇരിക്കുന്നവരെ നോക്കി .. എല്ലാവരും പൊട്ടൻ ആട്ടം കാണുന്നത് പോലെ ഞങ്ങളെ രണ്ട് പേരയും നോക്കുന്നുണ്ട് ..
എല്ലാരെയും ഒന്ന് നോക്കി ചെറിയമ്മ പറയാൻ തുടങ്ങി ....
(പാസ്റ്റ് ഞാൻ നിങ്ങളുടെ ഇമാജിനേഷന് വിട്ടിരിക്കുന്നു – ഒരു കുടുംബ പ്രശ്നം ഊഹിക്കാന്‍ ഉള്ള കഴിവ് ഒക്കെ നിങ്ങള്‍ക്ക് ഉണ്ട് എന്ന് എനിക്ക് അറിയാം )
.
.
.
.
..എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെറിയമ്മ കരഞ്ഞിരുന്നു .. എല്ലാം കേട്ട് തറഞ്ഞ് ഇരിക്കുകയായിരുന്നു എല്ലാരും ..പെട്ടന്ന് അമ്മമ്മ “മോളേ ..” എന്ന് വിളിച്ചു ചെറിയമ്മയെ കെട്ടിപിടിച്ചു .. അമ്മയും ഉമയും അമ്മമ്മയെ അനുഗമിച്ചു .. അവര്‍ സങ്കടം പറച്ചിൽ തുടര്‍ന്നു
അമ്മച്ചൻ മുഖം മാറ്റി കണ്ണ് തുടച്ചു ..
ഞാൻ അമ്മച്ചന്റെ അടുത്തേക്ക് പോയി തോളില്‍ കൈ വച്ചു ..
നിറഞ്ഞു തുളുമ്പാറായ കണ്ണ് കൊണ്ട് അമ്മച്ചൻ എന്നെ നോക്കി ..
അമ്മച്ചൻ -‘അറിഞ്ഞിലലോ മോനേ ഞാൻ .. എന്റെ കുട്ടി .. എന്തൊക്കെ അനുഭവിച്ചു ..”
ഞാൻ അമ്മച്ചന്റെ തോളില്‍ മെല്ലെ തട്ടി ..
അമ്മച്ചൻ -‘കൊല്ലണം ആ പട്ടിയെ .. എന്റെ മോളേ നരകിപ്പിച്ചിട്ട് അവൻ സുഗം ആയി ജീവിക്കണ്ട .. “
അത് കേട്ട് ഞാൻ തല ആട്ടി കൊണ്ട് ചിരിച്ചു ..
പുറത്തേക്ക് ഇറങ്ങി ഞാൻ ഫോണ്‍ എടുത്ത് മിഥുനേ വിളിച്ചു ..
യദു –“മോനേ കുട്ടാ ഒരാളെ പഞ്ഞിക്കിടാൻ ഉണ്ട് .. “
മിഥു –‘എപ്പോ ?”
യദു –‘രാത്രി “
മിഥു
💬 Comments
View all comments