0%

Chapter Title : കുടുംബപുരാണം 6 [Killmonger]

Author : Kambikathakal Read All Parts 1.1K

അവളെ നോക്കി ചിരിച്ചു , ഞങ്ങൾ രണ്ടു പേരും കൂടെ നക്ഷത്രങ്ങളാൽ നിബിഡമായ ആകാശം നോക്കി കിടന്ന് താളത്തിൽ മൂളി ..

.

പിന്നെ കുറെ നേരം എന്തെല്ലാമോ സംസാരിച്ചിരുന്നു , കുറെ തമാശകൾ പറഞ്ഞു ,ചിരിച്ചു .. അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ചന്തം ആയിരുന്നു ..

.

‘പഠോ ..’

പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി , നോക്കുമ്പോൾ ആകാശം പച്ച നിറമുള്ള തോരണങ്ങളാൽ അലങ്കരിച്ച പോലെ ആയിരിക്കുന്നു , പിന്നെ അത് മഞ്ഞ ആയി ,പിന്നെ  നീല , ചുവപ്പ് , വെള്ള അങ്ങനെ പല വിധ നിറങ്ങൾ ..

ഞങ്ങൾ അതെല്ലാം കണ്ട് അവിടെ കിടന്നു ..

.

രാത്രി ഒരു 11:30 ആയപ്പോൾ വെടികെട്ട് തീർന്നു , അമ്മുവിനെയും അതുവിനെയും അവരുടെ വീട്ടിൽ ആക്കി പോകാൻ നേരം ..

അമ്മു –“താങ്ക്സ് “

യദു –“എന്തിന് ?”

അമ്മു –“ഒരു നല്ല രാത്രിക്ക് ..”

ഞാൻ അതിന് ഒരു നല്ല ചിരി മറുപടി ആയി കൊടുത്തു ..

അമ്മു –“അപ്പോ ശരി നാളെ കാണാം .”

ഞാൻ അവൾക്ക് ഒരു സലാം പറയുന്നത് പോലെ കൈ കൊണ്ട് കാണിച്ച് ജീപ്പിലേക്ക് കയറി .. അതുല്യയുടെ കയ്യിൽ മുത്തം കൊടുത്ത് മിഥു അവളെ യാത്ര ആക്കി .. അവര് രണ്ടുപേരും വീട്ടിൽ കയറിയ നേരം ഞങ്ങൾ അവിടെ നിന്ന് തിരിച്ചു ..

.

തറവാടിന്റെ മുൻപിൽ ഇറങ്ങി മിഥുനോട് നാളെ കാലത്ത് വരാൻ പറഞ്ഞിട്ട് ഞാൻ

💬 Comments

View all comments