Chapter Title : കുടുംബപുരാണം 8 [Killmonger]
.. കുട്ടിക്ക് ആട്ടമുണ്ട് ..”
ഉമ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി .. ഞാൻ അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് ചിരിച്ചു ..
.
തറവാട്ടിൽ
“അമ്മേ.. ഞാൻ ഒന്ന് പുറത്തേക്ക് പൊവ്വണെ “
ഉമ്മറത്തു ഇരുന്നു ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
പോയി വന്നിട്ട് ഞങ്ങൾ ചായ ഒക്കെ കുടിച് ഇരിക്കുകയായിരുന്നു… അപ്പോഴാണ് ആദിയേട്ടൻ ക്ലബ്ബിൽ വരുന്ന കാര്യം പറഞ്ഞത് ഓർത്തത്…
“എങ്ങോട്ടാടാ….??”
അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്ന് മാക്സിയിൽ കൈ തുടച്ചു കൊണ്ട് അമ്മ ചോദിച്ചു..
“ഒന്ന് ക്ലബ് വരെ പോയി വരാം… “
“അവിടെ എന്താ രാത്രി പരുപാടി.. “
എന്നെ സംശയത്തോടെ നോക്കികൊണ്ട് അമ്മ ചോദിച്ചു…
“ജസ്റ്റ് ഒന്ന് പോയി വരാം… വേറെ പരുപാടി ഒന്നും ഇല്ല… പിന്നെ ചെക്കന്മാരെ ഒക്കെ ഒന്ന് കാണാം… കുറെ ആയില്ല.. “
“അഹ്.. പാതിരാത്രി ആവാൻ നിൽക്കരുത്… കേട്ടോ…”
“ഒക്കെ അമ്മ…”
അതും പറഞ്ഞു ഞാൻ അമ്മയുടെ കവിളിൽ ഉമ്മവച്ചു ഇറങ്ങി നടന്നു..
.
നടന്ന് ക്ലബിന്റെ മുൻപിൽ എത്തി…
“അല്ല ഇങ്ങൾ ന്താ പുറത്ത് നിക്കണേ… “
അട്ടം നോക്കി ക്ലബ്ബിന്റെ എൻട്രൻസിൽ നിൽക്കുന്ന ആദിയേട്ടനോട് ഞാൻ ചോദിച്ചു…
“ഞാൻ ഒന്ന് പോകയ്ക്കാൻ ഇറങ്യെത… അകത്തു നിന്ന് പോകയ്ക്കാൻ സമ്മതിക്കില്ലലോ…നിനക്ക് വേണോ??.. ”
ഒരു കുറ്റി എനിക്ക് നേരെ നീട്ടി ഏട്ടൻ ചോദിച്ചു…
“ഏയ്എനിക്ക് വേണ്ട … സ്വാസകോശം സ്പോഞ്ച് പോലെ ആണ്… ??… നിങ്ങൾ ഉഷാറാക്ക് .. ഞാൻ ഉള്ളിൽ ണ്ടാവും…. “”
“ഓക്കേ…”
ആദിയേട്ടൻ ഒന്ന് എടുത്ത്
💬 Comments
View all comments