Chapter Title : കുടുംബസമേതം 1
ആദ്യത്തേത് ആൺകുട്ടിയാണ് യഥാർത്ഥ പേര് മാർട്ടിൻ എന്നാണെങ്കിലും വീട്ടിൽ അറിയപ്പെടുന്നത് അപ്പു എന്ന പേരിലാണ് .അപ്പുവിന് കഴിഞ്ഞ മാസം 22 വയസ് പിന്നിട്ടിരിക്കുന്നു. ഗൾഫിൽ ലാബ് ടെക്‌നീഷൻ ആയി ജോലിചെയ്യുന്നു . ഒരു വര്ഷം മുൻപാണ് ഗൾഫിലേക്ക് പോയത് മാന്യമായ ശമ്പളം എക്കെ ലഭിക്കുന്നുണ്ട് . ഉഷയും നിഷയും മാത്രമാണ് ഇപ്പൊ ആനന്ദത്തിലുള്ളത് . ആനന്ദം എന്നുള്ളത് നിഷയുടെ വീട്ടുപേരാണ് . അച്ഛൻ മാത്യുസ് നിഷയ്ക്ക് 10 വയസു പ്രായം ഉണ്ടായിരുന്നപ്പോൾ മരണപെട്ടതാണ് .പട്ടാളത്തിലായിരുന്നു മാത്യുസിനു ജോലി അതിർത്തിയിൽ വെടിവെപ്പിനിടയിൽ ആയ്യിരുന്നു അദ്ദേഹത്തിന്റെ മരണം . ആ മരണം കുടുംബത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചില്ലങ്കിലും മാനസികമായി ഉഷയെ വല്ലാതെ തളർത്തിയിരുന്നു . ഭർത്താവിന്റെ മരണം തനിക്ക് സമ്മാനിച്ച മാനസികമായ പിരിമുറുക്കത്തിൽ നിന്നും പുറത്തു കടക്കാൻ ഉഷക്ക് പ്രധാന പ്രചോദനം ആയതു ഉഷയുടെ ഒരേ ഒരനിയൻ വർക്കി എന്ന് വിളിപ്പേരുള്ള വർഗീസിന്റയും അവന്റെ ഭാര്യ ലോറയുടേയും ഇടപെടലാണ് .ആനന്ദത്തിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചു കടന്നിട്ടു ഒരഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ അനിയന്റെ പുതിയവീടുമായി ഉള്ളു . വർക്കിക്ക് വിദേശത്തു ജോലിയാണ് ഇപ്പൊ അവിടെ ലോറ മാത്രമേ ഉള്ളു . ലോറയും വർക്കിയുടെ കൂടെ വിദേശത്തായിരുന്നു എന്തോ വിസയുടെ കുഴപ്പങ്ങൾ കൊണ്ട് കുറച്ചു നാൾ നാട്ടിൽ വന്നു നിക്കുകയാണിപ്പോൾ . ഇനി തിരിച്ചു അങ്ങോട്ട് പോകുന്നില്ല വർക്കിച്ചനും നാട്ടിൽ വന്നു സെറ്റിൽ ആകാൻ പോകുന്നു എന്നും കേൾക്കുന്നുണ്ട് .കരുനാഗപ്പള്ളിയിൽ ആണ് ഉഷയുടേയും വർക്കിച്ചന്റയും കുടുംബം അവിടെ അച്ഛനും അമ്മയും ഉണ്ട് പ്രായം പത്തറുപത്തായങ്കിലും ആരോഗ്യത്തിന് രണ്ടു പേർക്കും ഇതുവരെ
💬 Comments
View all comments