Chapter Title : കുടുംബത്തെ പ്രണയിച്ചവൻ [Azazel]
അവൾ മുകളിലെ റൂമിലാണ് പണ്ടും കിടക്കാർ പോർച്ചിൽ നിന്ന് ഒന്ന് മിനക്കെട്ടാൽ ബാൽക്കണിയിൽ എത്തി. ഞാൻ കുട ചുരുട്ടി വായിൽ പിടിച്ച് ബാൽക്കണിയിൽ എത്തി. ഫോൺ എടുത്ത് അവൾക് വിളിച്ചു റിങ് ചെയിത പാടെ അവൾ എടുത്ത്. ഞാൻ തുറക്കാൻ പറഞ്ഞതും അവൾ ബാല്കണിയുടെ വാതിൽ തുറന്നു. അവൾ ഞാൻ വരാൻ ആ വാതിലിൽ കാത്ത് നിന്നതായിരിക്കണം പെട്ടെന്ന് തുറന്നു.
റുമാന : എന്തിനാ നീ ഇങ്ങോട്ട് വന്നേ ഈ സമയത്ത്. നീ പോക്കേ നമുക്ക് നാളെ കാണാം…
ഞാൻ : പറ്റില്ല എനിക്ക് നിന്നെ കണ്ട് എല്ലാം പറയണം അത് പറയാതെ ഞാൻ പോകില്ല
അത് കേട്ടതും അവൾ എന്നെ വലിച്ച് ഉള്ളിൽ കയറ്റി ബാൽക്കണിയുടെ വാതിൽ അടച്ചു. അവൾ പതുക്കെ ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്കു നടന്നു. ഞാനും പുറകെ പോയി. വർഷങ്ങൾക് ശേഷം ഞാൻ അവളുടെ റൂമിലേക്കു. പണ്ടത്തെ പോലെ അല്ല എല്ലാം അടക്കി ഒതുക്കി വച്ചിട്ടുണ്ട്.കയറി ചെല്ലുമ്പോൾ ആദ്യം കാണുക അവളുടെ സ്റ്റഡി ടേബിൾ ആണ് അവിടെ അവളുടെ ലാപ്ടോപ് ഇരിക്കുന്നുണ്ട് പിന്നെ ഒരു കുറച്ച് പേന, ചുമര് എല്ലാം ബ്ലാക്ക് പെയിന്റ് അതിൽ അവളുടെ കലാ വിരുതും നല്ല അസ്സൽ പടം വരെയാണ് അവൾ, ചുമരിൽ അസ്തമിക്കാനായ ചുവന്ന സൂര്യനും മഴവില്ലിന്റെ ഏഴ് കളർ കലർന്ന പുഴയും നിറയെ മഞ്ഞയും ചുവപ്പും കലർന്ന മരങ്ങളും എല്ലാം ആയി അടിപൊളി ഒരു ചുമര് ചിത്രം. അവളുടെ ബെഡ് നല്ല നീറ്റ് ആണ് നേരത്തെ കിടന്നതിന്റെ ചെറിയ ഒരു ചുളിവ് ഉണ്ട്. റൂമിൽ
💬 Comments
View all comments