0%

Chapter Title : കുടുംബവിളക്ക് 2 [Aarathi]

Author : Kambikathakal Read All Parts 198

ഉണ്ടാകും. എന്നറിയാം പക്ഷെ മനുഷ്യനായാൽ സഹിക്കുന്നതിന് ഒരു പരിധിയില്ലേ? എത്രയും പെട്ടെന്ന് തനിക്ക് ഒരു ജോലി കണ്ടെത്തണം. അപ്പോൾ സുധീറിന്റെ ടെൻഷൻ അല്പം കുറഞ്ഞാലോ.. ഈ അവസ്ഥയിൽ വീട്ടിൽനിന്ന് പോയിവരാൻ ബുദ്ധിമുട്ടാണ്. വീട്ടിൽത്തന്നെ നിന്ന് ചെയ്യാൻ പറ്റിയ ജോലികൾ ഉണ്ടാകും. രചന ചിന്തിച്ചു.
“നാളെ ഞാൻ ഓഫീസിൽ പോകുന്നില്ല. എന്ത് വേണമെങ്കിലും വരട്ടെ. ആകെ ടെൻഷൻ ആണ് ഓഫീസിൽ, എനിക്കിത്തിരി സ്വൈര്യം വേണം.”
പിറ്റേന്ന് സുധീർ‌ ഓഫീസിൽ പോയില്ല. ഓഫീസിൽ നിന്ന് കുറെ ഫോൺ വന്നു, എന്തൊക്കെയോ പറഞ്ഞു അയാൾ ഫോൺ വച്ചു.
രചന കാപ്പി കൊണ്ടുവന്നു. സുധീർ അതും വാങ്ങി ബാൽക്കണിയിൽ പോയി പുറത്തേയ്ക്ക് നോക്കി നിന്നു. അപ്പോഴാണ് കോളിംഗ്ബെൽ അടിച്ചത്.
അത് ഷമീനയും കു‌ടെ ആ ബിൽഡിങ്ങിൽ തന്നെയുള്ള ചില താമസക്കാരും ആയിരുന്നു. അവരെ കണ്ടപ്പോൾ സുധീർ വല്ലാതായി. രചനയും ഒന്ന് പകച്ചു.
“നമ്മുടെ ഫ്‌ളാറ്റിലെ എല്ലാവരും ചേർന്ന് ഓണാഘോഷം നടത്താൻ ഉദ്ദേശിക്കുകയാണ്. മറ്റന്നാൾ ആണ് പരിപാടി. എല്ലാവരും പങ്കെടുക്കണം.” ഒരു പുഞ്ചിരിയോടെ ഷമീന പറഞ്ഞു നിർത്തി. സുധീർ മുൻപ് പലപ്പോഴും അവരെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ എന്തോ ആകെ ഒരു അന്ധാളിപ്പ്. വാക്കുകൾ കിട്ടുന്നില്ല. "ശരി ഞങ്ങൾ വരാം " എന്ന് മാത്രം പറഞ്ഞു. "പാട്ടും ഡാൻസും തിരുവാതിരകളിയും ഒക്കെ ഉണ്ടാകും, എല്ലാത്തിലും മാക്സിമം പങ്കെടുക്കണം, താഴെ ഓഡിറ്റോറിയത്തിൽ പ്രാക്ടീസ് നടക്കുന്നുണ്ട്, അങ്ങോട്ട് വന്നാൽ മതി " അവർ രചനയോടായി പറഞ്ഞു, അവൾ ഒന്നും മിണ്ടാതെ സുധീറിനെനോക്കി.
"പോകട്ടെ, എല്ലായിടത്തും എത്തണം, ഇത്തിരി തിരക്ക് ഉണ്ട്, ശരി " അവർ എല്ലാവരും അടുത്ത ഫ്‌ളാറ്റിലേയ്ക്ക്

💬 Comments

View all comments