Chapter Title : ക്യാമ്പസ് സ്റ്റോറീസ് [lee child]
കാർഡ് നെഞ്ചോട് ചേർത്ത് പിടിച്ച് സ്റ്റേജിൽ നിന്ന് പതുക്കെ ഇറങ്ങി. ആദിത്യയുടെ ആ 'സോഫ്റ്റ്' വോയിസ് കേട്ടപ്പോൾ അവൾക്ക് എന്തോ വല്ലാത്തൊരു വിങ്ങൽ തോന്നി. തന്റെ തെറ്റുകൾ അത്രയും പേരുടെ മുന്നിൽ വിചാരണ ചെയ്യപ്പെട്ടെങ്കിലും, അവൻ തന്ന ആ പാഠം അവൾക്ക് മറക്കാൻ കഴിയില്ലായിരുന്നു…
ശിവാനി തന്റെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടന്ന് വിങ്ങിക്കരയുകയായിരുന്നു. അവളുടെ കണ്ണുനീരിൽ തലയിണ ആകെ നനഞ്ഞു. MITബോംബെ എന്ന വലിയ സ്വപ്നത്തിലേക്ക് അവൾ നടന്നുകയറിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. എന്നാൽ ആദ്യ ദിവസം തന്നെ ഇത്രയും വലിയൊരു അപമാനം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.
മുറിയിലെ നിശബ്ദത അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. തന്റെ സങ്കടങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ ആരുണ്ട്? പുതിയ കൂട്ടുകാരെല്ലാം അവളെ 'മറവിക്കാരി' എന്ന രീതിയിലാണ് ഇപ്പോൾ നോക്കുന്നത്. പോരാത്തതിന് റാങ്ക് എട്ടിന്റെ ഭാരവും.
അവൾ പതുക്കെ തന്റെ ഫോൺ എടുത്തു. നീരജിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. അവനെ ഒന്ന് വിളിച്ചാലോ? പക്ഷേ വേണ്ട എന്ന് അവൾ ഉടനെ തീരുമാനിച്ചു.
ശിവാനി: (സ്വയം മന്ത്രിച്ചു) "നീരജിനെ വിളിച്ചാൽ അവൻ എന്നെ ആശ്വസിപ്പിക്കില്ല. പകരം 'ഞാൻ പറഞ്ഞില്ലേ നീ മണ്ടിയാണെന്ന്' എന്ന് പറഞ്ഞ് വീണ്ടും കുറ്റപ്പെടുത്തുകയേ ഉള്ളൂ. എന്റെ അഡ്മിറ്റ് കാർഡ് വീണ്ടും കളഞ്ഞുപോയത് അറിഞ്ഞാൽ അവൻ എന്നെ ഫോണിലൂടെ കൊന്നുകളയും."
അവൾക്ക് നീരജിനോടുള്ള പേടിയും ആദിത്യയോടുള്ള വെറുപ്പും ഒരുപോലെ കൂടി വന്നു. ആദിത്യ നാരായണൻ... ആ പേര് കേൾക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ കനൽ കത്തുന്നുണ്ടായിരുന്നു.
ശിവാനി: "അവൻ എന്തിനാ എന്നെ ഇങ്ങനെ എല്ലാവരുടെയും
💬 Comments
View all comments