Chapter Title : ലാളന ഭാഗം - 5
“ആഹ്.. രമയാന്‍റിയോ .. ആന്‍റിയാണോ ഇവന്‍റെ ടീച്ചര്‍.. എന്നിട്ടാണോ ഇവനിത്ര മാര്‍ക്ക് കുറവ്..” ടീച്ചറെ കണ്ടതും കുഞ്ഞ ഓടി അടുത്ത് ചെന്നു ചോദിച്ചു..
ഈശ്വരാ തകര്‍ന്നു.. കുഞ്ഞക്കു ടീച്ചറെ നേരത്തെ അറിയാം എന്ന് തോന്നുന്നു.. ആന്‍റി എന്നാ വിളിച്ചത്..
“ആഹാ ഇതാരാ.. ഈ വികൃതി നിന്‍റെ ചേച്ചിയുടെ മോനാണോ.. ഈശ്വരാ ഞാന്‍ അറിഞ്ഞില്ലല്ലോ..” ടീച്ചര്‍ കുഞ്ഞയോടു പറഞ്ഞു..
“മനുക്കുട്ടാ ഇങ്ങടുത്തു വാ..” എല്ലാം തകര്‍ന്നു.. ദേ കുഞ്ഞ അങ്ങോട്ട് വിളിക്കുന്നു.. ഞാന്‍ മടിച്ചു മടിച്ചു അങ്ങോട്ട് ചെന്നു..
“മനുക്കുട്ടാ ഇതു നിന്‍റെ കൊച്ചച്ചന്‍റെ മാമിയാ.. രമയാന്‍റി.. ഇനി നിന്‍റെ പഠിപ്പൊക്കെ ആന്‍റി നോക്കിക്കൊള്ളും..” എല്ലാം കൈവിട്ട പോലെ..
“ഇവന്‍ എന്താ ഈയിടെ ഒരു ശ്രദ്ധയും ഇല്ലാതെ? രണ്ടു മൂന്നു ദിവസം ആയി ഞാന്‍ ശ്രെദ്ധിക്കുന്നു.. എന്തോ മിണ്ടാട്ടം ഇല്ലാത്ത പോലെയാ..” ടീച്ചര്‍ കുഞ്ഞയോടു തിരക്കി..
“അത് പിന്നെ ആന്‍റി.. ” കുഞ്ഞ നിര്‍ത്തി തിരിഞ്ഞു എന്നെ നോക്കി..
“കുട്ടന്‍ ക്ലാസ്സില്‍ പൊയ്ക്കോളൂ കുഞ്ഞ ടീച്ചറോട് ഒന്നു പറഞ്ഞിട്ടു പോയേക്കാം..” കുഞ്ഞ പറഞ്ഞു..
എനിക്കാകെ പേടിയായി.. വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ.. കുഞ്ഞ ടീച്ചറോടു എന്തേലും പറയുമോ.. ഞാന്‍ മെല്ലെ ക്ലാസ്സിലേക്ക് നടന്നു..
ഉച്ച കഴിഞ്ഞു ക്ലാസ്സില്‍ രമ ടീച്ചര്‍ വന്നു.. വന്ന പാടെ എന്‍റെ അടുത്തേക്ക് വന്നു..
“കുട്ടാ.. വേറെ കാര്യങ്ങള്‍ ഒന്നും ഓര്‍ത്തു പഠിക്കുന്ന സമയം കളയരുത് കേട്ടോ..” അല്‍പം സ്നേഹം ആ വാക്കുകളില്‍..? കുട്ടാ എന്ന് വിളിക്കുന്നൂ.. എനിക്കു എന്തോ പന്തികേടു തോന്നി..
ക്ലാസ്സ് കഴിഞ്ഞു പോവും മുന്‍പേ ടീച്ചര്‍ എന്‍റെ അടുത്തേക്ക് പിന്നെയും വന്നു..
💬 Comments
View all comments