0%

Chapter Title : ലാളന part 6 to 17

Author : Manu Lalana Read All Parts 6.8K

കഴുകി കളഞ്ഞു ടവല്‍ എടുത്തു ചുറ്റി തന്നു..

“കുഞ്ഞക്കു ചെറിയ വേദനയുണ്ട് കണ്ണാ.. മോന്‍ തന്നെ പുറം തുടച്ചോ".. കുഞ്ഞ കയ്യും പുറവും ഒക്കെ ഒന്നു ചെറുതായി കഴുകിയിട്ടു എന്നെയും കൂട്ടി പതിയെ കുഞ്ഞയുടെ കട്ടിലില്‍ ചെന്നിരുന്നു..

കുഞ്ഞയെ കണ്ടിട്ട് എനിക്കു നല്ല സങ്കടം വന്നു.. നന്നായി വേദന ഉണ്ടെന്നു കണ്ടാലേ അറിയാം.. ഞാന്‍ പെട്ടെന്നു പുറം തുടച്ചിട്ടു ടവല്‍ ചുറ്റി കുഞ്ഞയുടെ അടുത്തേക്ക് ചെന്നു..

“കുഞ്ഞാ.. സാരി മാറ്റി നോക്കിയേ.. എവിടാ വേദന? പോട്ടെ കുഞ്ഞാ.. ഞാന്‍ വീട്ടില്‍ വിളിച്ചാലോ? നമുക്ക് ഹോസ്പിറ്റലില്‍ ഒന്നു പോവാം..” ഞാന്‍ വിഷമത്തോടെ ചേര്‍ന്നു കുഞ്ഞയുടെ തോളിലും കൈകളിലും ഒക്കെ ചെറുതായി തടവി..

കുഞ്ഞ കൈകള്‍ മെല്ലെ ഉയര്‍ത്തി എന്നെ പിടിച്ചു ചേര്‍ത്തു നിര്‍ത്തി ആ മുഖം എന്നോടു ചേര്‍ത്തു വെച്ച് അങ്ങിനെ ഇരുന്നു.. ഞാന്‍ എല്ലായിടത്തും പതിയെ പതിയെ അമര്‍ത്തി കൊടുത്തു..

“കുഞ്ഞാ..ഒക്കെയും നനഞ്ഞു.. മാറ്റിയിട്ടു വന്നു ഇച്ചിരി നേരം കിടക്കു കുഞ്ഞാ.. വേദന ഒക്കെ അപ്പൊ കുറയും.. ഇല്ലേല്‍ നമുക്ക് ഹോസ്പിറ്റലില്‍ പോവാം..” ഞാന്‍ പതിയെ പറഞ്ഞു..

“മം.. മാറ്റാം കുട്ടാ.. ഒരു മിനിറ്റ്.. ഹോസ്പിറ്റലില്‍ ഒന്നും പോണ്ട.. ഇതിപ്പോ പോവും.. കുഞ്ഞക്കു ഇടുപ്പിലും ഒരു തോളിലും മാത്രേ ഉള്ളൂ വേദന.. അത് സാരോല്ല.. ചെറുതായി ഒന്നു എണ്ണ തേച്ചു കിടന്നാല്‍ പൊയ്കോളും.. കണ്ണന്‍ പോയി കുഞ്ഞക്കു കുറച്ചു വെള്ളം എടുത്തിട്ടു വാ” കുഞ്ഞ സാരി മാറ്റാന്‍ വേണ്ടി മെല്ലെ എണീറ്റു.

എനിക്കും നല്ല വേദന ഉണ്ടായിരുന്നു എങ്കിലും അതൊന്നും കാര്യായി തോന്നിയില്ല.. ഞാന്‍ പോയി കുറച്ചു

💬 Comments

View all comments