Chapter Title : ലഹരി? [അൻസിയ]
കുടിക്കാൻ പോവല്ലേ.... പിന്ന എങ്ങനെ....??
"അയ്യോ... അപ്പൊ എന്ത് ചെയ്യും....??
"ഒരു കാര്യം ചെയ്യ ഇപ്പൊ ഒന്നങ്ങോട്ട് വിളിക്കാം എന്തേ...??
അതും പറഞ്ഞു അനിത മാധവനെ നോക്കി കൺ പീലി ഇളക്കി....
"അതിന് അവൾ ഇനി വിളിക്കില്ല.... അത്രക്ക് സ്നേഹമൊന്നും എന്നോടില്ല...."
"അവർക്ക് കിട്ടേണ്ട സ്നേഹവും കരുതലും വല്യച്ഛൻ തന്നത് ഞങ്ങൾക്ക് അല്ലെ അതാകും..."
അത് പറയുമ്പോ അനിതയുടെ വാക്കുകൾ ഇടറിയിരുന്നു.
"നിങ്ങൾക്ക് അവകാശ പെട്ടതെ ഞാൻ നല്കിയുള്ളൂ.... "
"എന്ത് അവകാശം.... വെറുതെ ന്യായികരിക്കാൻ വേണ്ടി ഒന്നും പറയണ്ട... സമ്പാദ്യത്തിന്റെ മുക്കാൽ ഭാഗവും പെങ്ങൾക്കും അവരുടെ മക്കൾക്കും വേണ്ടി ചിലവാക്കുമ്പോ കുറച്ചൊക്കെ സ്നേഹം ഭാര്യയ്ക്ക് കുറയും...."
"എന്ന അങ്ങനെ ഇനി അതും പറഞ്ഞു എന്റെ മൂഡ് കളയണ്ട...."
"എന്നാലും ഒന്ന് വിളിച്ചെക്ക് പിന്നെ ധൈര്യമായി ഓഫ് ആകാമല്ലോ..."
"വേണ്ട മോളെ അവൾ ഉറങ്ങി കാണും നീ ബീർ വാങ്ങിയത് കാണാൻ ആണോ.... അതൊ ഞാൻ കുടിക്കേണ്ടി വരുമോ അതും...??
"കൊല്ലും ഞാൻ ... ഞാൻ ഇപ്പൊ വരാം ഒന്ന് മേല് കഴുകട്ടെ..."
"അപ്പോഴേക്കും ഞാനിത് തീർക്കാം...."
"അപ്പൊ എനിക്ക് ആര് കമ്പനി തരും...??
"എന്ന വേഗം പോയി വാ...."
"ശരി..."
അനിത കുളിക്കാൻ പോയ ഉടനെ മാധവൻ റിസപ്ഷനിൽ വിളിച്ച് ഒരു ഫുൾ ചിക്കൻ ചില്ലി ഓർഡർ ചെയ്തു.... റൂം ബോയ് വന്ന് ചിക്കൻ തന്ന് പോയിട്ടും അനിത ഇത് വരെ വന്നില്ലല്ലോ എന്നോർത്ത് അയാൾ അവിടെ ഇരുന്ന് ഉറക്കെ വിളിച്ചു..... അവിടുന്നും പത്ത് മിനിറ്റ് കഴിഞ്ഞാണ് അവൾ വന്നത്...
"ഇതെന്ത് കുളിയാ മണിക്കൂർ ഒന്നായല്ലോ...??
💬 Comments
View all comments