Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 2
പോയിക്കഴിഞ്ഞപ്പോൾ ഹൈമചേച്ചി തന്റെ പരിചയക്കാരിയായിരുന്ന രമണിച്ചേച്ചിയെ വിളിച്ചു. സബർബൻ ക്ലബ്ബിൽ വെച്ചുള്ള പരിജയം ആണ് രമണിച്ചേച്ചിയുമായി. സിറ്റിയിലെ ഒരു പ്രശസ്തനായ ബിസിനെസ്സ്കാരന്റെ ഭാര്യ ആയിരുന്നു രമണി. പ്രായം അമ്പതിനടുർഹ് വരും. ഒരു പ്രധാനപ്പെട്ട ന്യൂസ് ഏജൻസി ആയിരുന്നു അവർ. സിറ്റിയിലെ ഏതൊരു ഗോസ്സിപ് വാർത്തയും അവരുടെ കൈയിൽ എത്താതെ പോകില്ല. കാരണം അത് അന്വേഷിക്കലും പ്രചരിപ്പിക്കലും ആയിരുന്നു അവരുടെ പ്രധാന ജോലി. അതിനു വേണ്ടി നഗരത്തിലെ വീട്ടുജോലിക്കാർ.... ഡോർ സെയിൽസ് നടത്തുന്നവർ..... ഒരു തൊഴിലും ഇല്ലാത്ത വീട്ടമ്മമാർ എന്നിവർ അടങ്ങുന്ന വലിയൊരു പരദൂഷണക്കമ്മിറ്റി നെറ്റ്‌വർക്ക് തന്നെ ഉണ്ടായിരുന്നു അവർക്ക്. അതുകൊണ്ടു തന്നെ അവരോടു അടുക്കുന്നത് സൂക്ഷിച്ചു വേണം. അതാണ് ചേച്ചി അവരോടു വളരെ തന്ത്രപരമായി ഇങ്ങനെ ചോദിച്ചത്...
ചേച്ചി ഈ കുഞ്ഞുമോൻ ഹാജി എന്ന് പറയുന്ന ആളെപ്പറ്റി കേട്ടിട്ടുണ്ടോ? ബ്രോഡ്‌വേയിൽ എസ്. എം. ട്രേഡേഴ്സ് ഹോൾസെയിൽ നടത്തുന്ന....?
കുഞ്ഞുമോൻ ഹാജിയൊ..ഒാാാ...അറിയാം അറിയാം അറിയാം...എന്താ ഹൈമേ കാര്യം?
അയാളുടെ ഭാര്യ എങ്ങനെയുണ്ട് മൊത്തത്തിൽ സ്വഭാവമൊക്കെ?
ഹാജിയാരുടെ ഭാര്യയെപ്പറ്റി അന്വേഷിക്കാൻ ഇപ്പൊ എന്താ ഹൈമേ കാര്യം?
ചേച്ചി പുറത്താരോടും പറയരുത്.
അല്ലെങ്കിലും ഞാൻ ഇതു വരെ അങ്ങനെ ചെയ്തിട്ടുള്ളതായി നിനക്കറിയാമോ?
(ഉവുവ്വെ....ചേച്ചി മനസ്സിൽ വിചാരിച്ചു.) - ഏയ്...ഞാൻ അങ്ങനെ വിചാരിച്ചു പറഞ്ഞതല്ല. സംഗതി പരമ രഹസ്യമാ..
എന്താ രഹസ്യം ? രമണി ഒച്ച പതുക്കി ചോദിച്ചു.
അതേയ്... ജയേട്ടന്റെ കൂടെ പഠിപ്പിക്കുന്ന ഒരു സാറിന്റെ അനിയൻ ഒരു ഡോക്ടർ ഉണ്ട്. അവൻ ഈ പെണ്ണിനേം കൊണ്ട് ഒളിച്ചോടാൻ നിക്കുവാണെന്ന്. റോങ് നമ്പർ അടിച്ചു പരിചയപ്പെട്ടതാത്രെ...(ജയശങ്കറിന്റെ കൂടെ പഠിപ്പിക്കുന്ന ഒരാൾക്ക് അങ്ങനെ
💬 Comments
View all comments