Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 2
റ്റ്യുഷൻമാസ്റ്റർ കഥാപാത്രത്തെപ്പോലെ(അന്ന് സിനിമ ഇറങ്ങിയിട്ടില്ല... എങ്കിലും) തങ്ങളുടെ ഇംഗ്ലീഷിലുള്ള പരിജ്ഞാനക്കുറവ് എന്തിനീ കുട്ടികളുടെ മുൻപിൽ വെളിപ്പെടുത്തണം എന്നവർ കരുതിക്കാണും...
ഹൈമേച്ചിയുടെ വീട്ടിൽ സമാധാനക്കേട് കൂടിക്കൂടി വന്നു. കുട്ടികളെ ആ സ്കൂളിൽ നിന്ന് മാറ്റണം എന്നു വരെ പറഞ്ഞു ഹൈമചേച്ചി.
ജയശങ്കർ സാറാണെങ്കിൽ കൊണ്ടു പിടിച്ചുള്ള അന്വേഷണത്തിലാണ് മകനൊരു റ്റ്യുഷൻ തരപ്പെടുത്താൻ. ഇപ്പോൾ അദ്ദേഹമാണ് മൂത്ത മകന്റെ കാര്യം നോക്കുന്നത്. തന്റെ പതിവ് പരിപാടികളൊക്കെ മുടങ്ങിയതിൽ ആളസ്വസ്ഥനാണ്. അതിന്റെ മാറ്റം അങ്ങേരുടെ ജോലിയിലും കണ്ടു തുടങ്ങി. പൊതുവെ ശാന്തപ്രകൃതനായ അദ്ദേഹത്തിനിപ്പോ ഭയങ്കര ദേഷ്യമാണ്. സ്റ്റുഡന്റസ് ഒക്കെ എന്തെങ്കിലും തെറ്റു കാണിച്ചാൽ ഭയങ്കരമായി ചീത്ത പറയാനും തുടങ്ങി. അവരും ചോദിച്ചു തുടങ്ങി..ഈ സാറിനിതെന്തു പറ്റി?എന്നാലും അന്വേഷണം മുറക്ക് നടക്കുന്നുണ്ട്.
ഒടുവിൽ ഓണപ്പരീക്ഷ അടുക്കാറായപ്പോഴാണ് ആളെക്കിട്ടിയത്. ഒരു പയ്യൻ....എം എ ഇംഗ്ലീഷ് ആണ്. ഐ എ എസ് എൻട്രൻസിന് തയ്യാറെടുക്കുകയാണ് കക്ഷി. പകൽ അതിന്റെ കോച്ചിങ്ങിനു പോകും. വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി പഠിപ്പിക്കാൻ വല്ല ചാന്സുമുണ്ടോ എന്ന് ചോദിച്ചു അവൻ പല ട്യൂട്ടോറിയൽ കോളേജുകളെയും സമീപിച്ചു. അക്കൂട്ടത്തിൽ ജയശങ്കറിന്റെ ഒരു സഹപ്രവർത്തകന്റെ റ്റ്യുഷൻ സെന്ററിലും വന്നന്വേഷിച്ചു. അയാളാണ് ജയശങ്കറിന്റെ അടുത്തേക്ക് അവനെ അയച്ചത്.
അവന്റെ പേര് ഹരിശാന്ത്. കാണാൻ ചുള്ളൻ. നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെപ്പോലിരിക്കും. അവന്റെ കാര്യങ്ങൾ പറയുകയാണെങ്കിൽ...എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു തുക്കടാ ലോഡ്ജിൽ ആണ് താമസം. ഒരു സഹമുറിയനുണ്ട്. പേര് അലക്സ്. ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. അലക്സിന്റെ സ്ഥിതി ഹരിശാന്തിനെക്കാൾ അല്പം ഭേദം
💬 Comments
View all comments