Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 4
അയാളുടെ ചിന്താഗതികൾ.. എന്നാൽ ആ കണക്കു കൂട്ടലുകൾ പൂർണമായും തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു തുടർന്ന് വന്ന ദിവസങ്ങളിലെ സംഭവങ്ങൾ... ഒരു ഇടദിവസം...ജയ്ശങ്കറിന് ശ്രീദേവിയെക്കാണാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല. അയാൾ ഹാഫ് ഡേ ലീവും എടുത്തു തന്റെ നീല പ്രീമിയർ പദ്മിനിയിൽ ശ്രീദേവിയുടെ ക്ലിനിക്കിലേക്കു തിരിച്ചു. അയാൾ നടന്നു ചെന്ന് കാറിലേക്ക് കയറുന്നതു കോളേജിലെ കുമാരിമാരും കുമാരന്മാരും ആരാധനയോടെ നോക്കി നിന്നു. എങ്ങനെ നോക്കാതിരിക്കും? കാരണം ക്ലീൻ ഷേവ് ചെയ്തു ചൊക ചോക എന്നിരിക്കുന്ന അയാളെക്കണ്ടാൽ ഒരു ഹിന്ദി സിനിമ നടന്റെ പോലിരിക്കും. കണ്ണിൽ റേ ബാൻ ഗ്ലാസ്. ഇൻസെർട്ട് ചെയ്ത ഷർട്ടും പാന്റും. സ്റ്റൈലിന് യാതൊരു കുറവും ഇല്ല. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അയാളൊരു ഗ്ലാമർ താരമാണ്. പക്ഷെ ആ ബഹുമാനവും സ്നേഹവും എല്ലാം അയാൾ ശ്രീദേവിക്ക് വേണ്ടി വലിച്ചെറിയാൻ തയ്യാറായിരുന്നു. അയാൾ ശ്രീദേവിയുടെ ക്ലിനിക്കിന് മുന്നിലെത്തി. ശ്രീദേവിയുടെ ക്ലിനിക് എന്ന് പറയുന്നത് സത്യത്തിൽ ഒരു വീടാണ്. നല്ല ഉയരം ഉള്ള മതിലും ഗേറ്ററും ഒക്കെ ഉള്ള വലിയൊരു കോംപൗണ്ടിന്റെ മധ്യത്തിലുള്ള ഒരു പഴയ മോഡൽ വീട്. അറുപതുകളിലോ എഴുപതുകളിലോ പണിയിച്ചതാകണം. ഗേറ്ററിനു മുൻപിൽ അയാൾ എത്തുമ്പോൾ പതിവിനു വിപരീതമായി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. കൂടാതെ ഗേറ്ററിൽ 'ഇന്ന് അവധി' എന്നൊരു ബോർഡും... സാധാരണ സാഹചര്യയത്തിൽ അയാൾ അവിടെ ഇറങ്ങാതെ തിരിച്ചു പോവേണ്ടതാണ്. പക്ഷെ ഇതിപ്പോൾ ശ്രീദേവിയോടുള്ള അഭിനിവേശം അയാളെ ഒന്ന് ഉറങ്ങി നോക്കാൻ പ്രേരിപ്പിച്ചു. അയാൾ ഗെയിറ്റുകൾക്കിടയിൽക്കൂടി കോംബൗണ്ടിനു അകത്തേക്ക് നോക്കി. അപ്പുറത്തേക്ക് കാണാൻ കാശിയാത്ത തരം ഗേറ്റ് ആണ്.)"എന്താണാവോ ഇന്ന് ക്ലിനിക് അടച്ചിടാൻ കാരണം? എന്തെങ്കിലും അസുഖവൊ മറ്റോ ആണോ..? സാധാരണ
💬 Comments
View all comments