0%

Chapter Title : ലൈഫ് ഓഫ് മനു 5 [logan]

Author : logan Read All Parts 598

കൂടെ വന്നവൻ അവന്റെ പണി തുടങ്ങി... മനു ഫോര്മാലിറ്റി പേപ്പേഴ്സ് എല്ലാം റെഡിയാക്കി... അപ്പോഴേക്കും അവൾ കുടിക്കാൻ ജൂസ് കൊണ്ടുവന്നു.കണ്ണ് ചിമ്മാതെ മനു അവളെ നോക്കി.... തന്നെ തുറിച്ചു നോക്കുന്ന അവനെ അവളും നോക്കി.... ഇവൻ ഇത് എന്താണ് പെണ്ണിനെ കാണാത്തപോലെ എന്നൊരു ഭാവത്തിൽ.... "ഹോ... നോക്കി കൊല്ലുവാണ് . "മനു മനസ്സിൽ പറഞ്ഞു... " mam your name...?, മനു ചോദിച്ചു " സന.... സന അലക്സ്‌ " അവൾ പറഞ്ഞു You are from...??? അവളുടെ നാടറിയാൻ അവൻ ചോദിച്ചു. Am from Kerala...!!! " ആഹഹാ... മലയാളിയാ....എന്നിട്ടാണോ ഇത്രേം നേരം എന്നെ വട്ടാക്കിയത്.. ???"മനു അവളോട്‌ ചോദിച്ചു. " എന്നെ കണ്ടാൽ മലയാളിയാണെന്ന് തോന്നില്ലേ ? അവൾ ചോദിച്ചു " ഞാനോർത്തു വല്ല പഞ്ചാബി ആയിരിക്കുമെന്ന് " " അതെന്താ .. പഞ്ചാബി... അങ്ങിനെ തോന്നാൻ ??? "അത്.... നാൻ ഇത് സൊല്ലിയെ ആകണം.... നീ അവ്വളോ അഴക്... " മനു, സൂര്യ അണ്ണനെ ഓർത്തു ഒരു കാച്ചങ്ങു കാച്ചി.... സാധാരണ പഞ്ചാബി പെൺകുട്ടികൾക്കാണ് ഇത്രേം കളറും, ഗ്ലാമറും ഉണ്ടാവു,...!!!...' അവൾ പൊട്ടിചിരിച്ചു.."ആഹഹാ അപ്പോൾ പഞ്ചാബി പെണ്ണുങ്ങളെ പറ്റി നല്ല റിസർച് നടത്തിയിട്ടുണ്ടല്ലോ..." സന അവളെ പറ്റി പറഞ്ഞു, കോട്ടയത്ത്‌ ആണ് വീട്, മിനിസ്ട്രിയിൽ നേഴ്സ് ആണ്.., ഇവിടെ വന്നിട്ട് ഒരു കൊല്ലം ആവുന്നു " മനു അവന്റേം കാര്യങ്ങൾ പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ സർവീസ് കഴിഞ്ഞു, അപ്പോഴേക്കും അവർ രണ്ടുപേരും നല്ല കമ്പനി ആയിരുന്നു. പോകാൻ നേരം മനു അവന്റെ

💬 Comments

View all comments