Chapter Title : ലൈഫ് ഓഫ് മനു
" ചേച്ചിടെ ചിക്കൻ സൂപ്പർ ആണ് അമ്മ... ഇവിടെ ഇന്നു പച്ചക്കറി അല്ലേ.... ഞാൻ അവിടുന്ന് കഴിച്ചോളാം " "അച്ഛൻ വരുമ്പോൾ അമ്മ പറഞ്ഞാൽ മതി... " "രണ്ടുപേരും പോയാൽ അച്ഛൻ വരുന്ന വരെ ഞാൻ ഒറ്റയ്ക്ക് ആവില്ലേ ?" "അച്ഛൻ വരാൻ സമയം ആയല്ലോ..... വാ ചേട്ടാ... നമുക്ക് പോകാം " മീനു ടോർച് എടുത്തു "എന്നാ ഗൂഡ്‌നൈറ്റ് അമ്മ "...രണ്ടുപേരും ഇറങ്ങി.... ചേച്ചി യുടെ വീട്ടിലെ ബെൽ അടിച്ചു മീനു മനു മാറി നിന്നു....വാതിൽ തുറന്നു സിന്ധു പുറത്തു വന്നു.... " മോളിന്നു ഒറ്റയ്ക്ക് പൊന്നോ.... ഞാൻ വന്നേനെ ല്ലോ " " ഒരാൾ കൂടെ ഉണ്ട് ചേച്ചി... ചേട്ടൻ ദേ ഇവിടെ നിൽപ്പുണ്ട് " " ആഹാ മനുകുട്ടനും ഉണ്ടോ... വാ അകത്തു വാ " മൂന്ന് പേരും അകത്തു കേറി... അവൾ വാതിൽ അടച്ചു.... നിങ്ങൾ ഫുഡ് കഴിച്ചോ... ഇല്ലല്ലോ... ഞാൻ ഫുഡ് ചൂടാക്കി എടുക്കാം... സിന്ധു അടുക്കളയിലേക്ക് പോയി.... മീനു പുറകെ മനു ടീവീ യുടെ മുന്നിൽ ഇരുന്നു.... ചാനൽ മാറ്റി നോക്കി.... HBO യിൽ അർണോൾഡ് ന്റെ "True Lies" ഒത്തിരി തവണ കണ്ടതാ... എന്നാലും അവൻ അത് വച്ചു..... പിന്നെ മൂന്ന് പേരും ഫുഡ് കഴിച്ചു... പാത്രങ്ങൾ എടുത്തു വയ്ക്കാൻ അവനും കൂടി... എല്ലാം കഴുകി തീരുന്നത് വരെ അവിടെ നിന്നു വർത്താനം പറഞ്ഞു.... അന്നത്തെ ഒരു ദേഷ്യവും ചേച്ചിയിൽ കണ്ടില്ല.... ശരിക്കും ജോളി... എല്ലാം കഴിഞ്ഞു വാതിൽ എല്ലാം അടച്ചു... ബൾബ് എല്ലാം ഓഫ് ആക്കി
💬 Comments
View all comments