Chapter Title : ലൈഫ് ഓഫ് മനു
വരാൻ സമയം ആയല്ലോ..... വാ ചേട്ടാ... നമുക്ക് പോകാം " മീനു ടോർച് എടുത്തു "എന്നാ ഗൂഡ്‌നൈറ്റ് അമ്മ "...രണ്ടുപേരും ഇറങ്ങി.... ചേച്ചി യുടെ വീട്ടിലെ ബെൽ അടിച്ചു മീനു മനു മാറി നിന്നു....വാതിൽ തുറന്നു സിന്ധു പുറത്തു വന്നു.... " മോളിന്നു ഒറ്റയ്ക്ക് പൊന്നോ.... ഞാൻ വന്നേനെ ല്ലോ " " ഒരാൾ കൂടെ ഉണ്ട് ചേച്ചി... ചേട്ടൻ ദേ ഇവിടെ നിൽപ്പുണ്ട് " " ആഹാ മനുകുട്ടനും ഉണ്ടോ... വാ അകത്തു വാ " മൂന്ന് പേരും അകത്തു കേറി... അവൾ വാതിൽ അടച്ചു.... നിങ്ങൾ ഫുഡ് കഴിച്ചോ... ഇല്ലല്ലോ... ഞാൻ ഫുഡ് ചൂടാക്കി എടുക്കാം... സിന്ധു അടുക്കളയിലേക്ക് പോയി.... മീനു പുറകെ മനു ടീവീ യുടെ മുന്നിൽ ഇരുന്നു.... ചാനൽ മാറ്റി നോക്കി.... HBO യിൽ അർണോൾഡ് ന്റെ "True Lies" ഒത്തിരി തവണ കണ്ടതാ... എന്നാലും അവൻ അത് വച്ചു..... പിന്നെ മൂന്ന് പേരും ഫുഡ് കഴിച്ചു... പാത്രങ്ങൾ എടുത്തു വയ്ക്കാൻ അവനും കൂടി... എല്ലാം കഴുകി തീരുന്നത് വരെ അവിടെ നിന്നു വർത്താനം പറഞ്ഞു.... അന്നത്തെ ഒരു ദേഷ്യവും ചേച്ചിയിൽ കണ്ടില്ല.... ശരിക്കും ജോളി... എല്ലാം കഴിഞ്ഞു വാതിൽ എല്ലാം അടച്ചു... ബൾബ് എല്ലാം ഓഫ് ആക്കി ഹാളിൽ വന്നു.... താഴെ രണ്ടു റൂം ഉണ്ട്... അമൽ ന്റെ മുറി മേലേയാണ്... "ഞങ്ങൾ ഇവിടെ കിടന്നോളാം... മനു ഈ മുറിയിൽ കിടന്നോ.... അതോ മേലേ അമൽ ന്റെ മുറി വേണോ... " ആഹഹാ.... ഇതിനാണോ ഞാൻ ഇങ്ങോട്ട് കെട്ടി എടുത്തത്... വേറെ മുറിയിൽ കിടക്കാൻ ആണേ എനിക്ക് എന്റെ വീട്ടിൽ കിടന്നാ പോരെ.... അവൻ മനസ്സിൽ പറഞ്ഞു " മനു... എന്താടാ ആലോചിച്ചു നിക്കണേ " "ഒന്നുല്ല... ഞാൻ ഇവിടെ കിടന്നോളാം. " " അതേ ഈ റൂമിൽ ടോയ്ലറ്റ് ഇല്ല... മൂത്രം ഒഴിക്കാൻ ഞങ്ങളുടെ റൂമിൽ വരണം... അല്ലേ മേലേ പോണം...... ഞാൻ വാതിൽ അടയ്ക്കുന്നില്ല. കുട്ടൻ ഇങ്ങോട്ട് പോരെ ട്ടോ. " "ഓക്കേ... എന്നാ ഗുഡ് നൈറ്റ് "
💬 Comments
View all comments