0%

Chapter Title : ലൈഫ് ഓഫ് മനു - 4

Author : logan Read All Parts 213

നിന്റെ കാര്യം എനിക്ക് എങ്ങിനെ അറിയാം ? പ്രിയ മനുവിനെ ഒന്നു താങ്ങി... " ചേച്ചി... പഠിക്കാൻ താല്പര്യം ഒള്ളതുകൊണ്ടല്ലേ ട്യൂഷൻ എടുക്കാമോ എന്ന് ചോദിച്ചത്... മനു വിട്ടുകൊടുത്തില്ല... " പഠിച്ചാൽ നിനക്ക് കൊള്ളാം... അല്ല പിന്നെ " അവൾ ഇനി ഒരു തർക്കമില്ല എന്ന രീതിയിൽ പറഞ്ഞു. " ചേച്ചി എന്നെ എല്ലാം ശരിക്കും പഠിപ്പിച്ചാൽ മതി... എല്ലാം ഞാൻ പേടിച്ചോളാം... " മനു ഒന്നിരുത്തി പറഞ്ഞു. അപ്പോഴേക്കും ബസ് വന്നു... രണ്ടുപേരും ഒരേ സ്റ്റോപ്പിലാണ് ഇറങ്ങുന്നത്.. അവിടുന്ന് ഒന്നര കിലോമീറ്റർ ഉണ്ട് മനുവിന്റെ വീട്ടിലേക്കു... അവനു സൈക്കിൾ ഉണ്ടെങ്കിലും അതും തള്ളി അവളുടെ കൂടെ നടന്നു.... "എപ്പഴാ ഞാൻ വരണ്ടേ ചേച്ചി ? " നിനക്ക് പറ്റിയ സമയം പറയു...അവൾ പറഞ്ഞു. വൈകിട്ടു ഏഴിന് ശേഷം ആണെങ്കിൽ നല്ലത്... അല്ലെങ്കിൽ വൈകിട്ടുള്ള ക്രിക്കറ്റ്‌ കളി മുടങ്ങും...അവൻ ചിന്തിച്ചു. " വൈകിട്ടു അഞ്ചു മുതൽ ഏഴു വരെ എനിക്ക് ഓക്കേ... ബാക്കി ടൈം എനിക്ക് പഠിക്കാൻ കൊറേ ഉള്ളതാ. മനു ഒന്നും പറഞ്ഞില്ല. അപ്പോൾ ക്രിക്കറ്റ്‌ ഗോവിന്ദ.... അവന്റെ മുഖം മങ്ങി... "ശനിയും ഞായറും നിനക്ക് കളിക്കാൻ പൊയ്ക്കൂടേ ?" "ശരി... അങ്ങിനെ ആയിക്കോട്ടെ "അവൻ സമ്മതിച്ചു. "അപ്പോൾ ഇന്ന് മുതൽ മനു എന്റെ സ്റ്റുഡണ്ട് ആണ് ട്ടോ. " അപ്പോൾ അഞ്ചു മണി... " പ്രിയക്ക് തിരിയേണ്ട സ്ഥലം ആയി... അവർ രണ്ടുവഴിക്ക് നടന്നു... വീടെത്തി. " ഇന്ന് ക്ലാസ്സ്‌ ഇല്ലേ മനു "? നേരത്തെ എത്തിയ അവനെ കണ്ട അമ്മ ചോദിച്ചു. "

💬 Comments

View all comments