Chapter Title : ലൈഫ് ഓഫ് പ്രിയ [Mahi]
അമ്മ ഇടപെടുകയും നന്നായി സംസാരിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്. ആൾ അത്യാവശ്യം മോഡേൺ ആണ്. സാരി ഉടുക്കുമെങ്കിലും കൂടുതലും ചുരിദാർ, കുർത്തി, ലെഗിൻസ് ഒക്കെയാണ്. സ്‌കൂട്ടി ഓടിക്കുമ്പോൾ അതാണല്ലോ സൗകര്യവും. അങ്ങനെ, ഒരു ദിവസം....
അമ്മ വന്ന് മുറിയിലെ കർട്ടൻ നീക്കി, പ്രകാശം മുഖത്ത് അടിച്ചപ്പോൾ ഉറക്കം പോയി ഞാൻ എണീറ്റു.
"എന്താ അമ്മാ, കുറച്ച് നേരം കൂടി."
"അങ്ങനെയിപ്പോ സുഖിച്ച് ഉറങ്ങണ്ട. നൈറ്റ് ക്ലാസിനും കേറി പാതിരാത്രി വരെ കറങ്ങി തിരിഞ്ഞ് നടന്നിട്ട് വന്ന് കേറും. എന്നിട്ട് പകൽ മുഴുവൻ ഉറക്കവും. എണീറ്റ് പോയി കാപ്പി കുടിക്ക്. ഞാൻ ഇറങ്ങുവാ."
"ഇതെങ്ങോട്ടാ രാവിലെ ഒരുങ്ങിക്കെട്ടി?"
"കാവിൽ. ഇന്ന് ആയില്യമല്ലേ. ചിന്നു ഇപ്പൊ വരും."
"ആഹ്..കുറേ പായസം കൊണ്ട് വരണേ."
"പായസം. ഹും, ഒന്ന് കൂടെ വരാൻ പറഞ്ഞാൽ കേൾക്കില്ല. പായസം വേണംപോലും. വന്ന് വാങ്ങി കുടിച്ചോ. സമയമുണ്ട്."
"നല്ല അമ്മയല്ലേ...അമ്മ കൊണ്ടുവരും."
"ഇപ്പൊ എണീറ്റ് വന്നാ ചായ എടുത്ത് തരാം. അല്ലെങ്കിൽ ഒറ്റയ്ക്ക് ചൂടാക്കി കുടിക്കേണ്ടി വരും. പോറ്റി വരാൻ നേരമായി."
"അയ്യോ, ദാ വരുന്നു. ചായ എടുത്ത് വെയ്ക്ക്."
അമ്മ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി. ഞാൻ ബാത്ത് റൂമിൽ കേറി മൂത്രമൊഴിച്ചു കയ്യും മുഖവും എല്ലാം കഴുകി തുടച്ച് വീട്ടുമുറ്റത്ത് വന്നതും ഒരു ഹോണാടി. ദേവു ചേച്ചിയാണ്.
"സർ എണീറ്റോ? ഗുഡ് മോണിംഗ്."
"ഗുഡ് മോണിംഗ് ചേച്ചി. രാവിലെ തന്നെ കണി ചേച്ചിയാ. നല്ല ദിവസം ആയാൽ മതിയായിരുന്നു."
"നീ നന്നായാൽ നിൻ്റെ ദിവസവും നന്നാവും. അല്ലാതെ കണിയെ പറഞ്ഞിട്ട് കാര്യമില്ല. മാസത്തിൽ ഒരിക്കൽ എങ്കിലും ഈശ്വരവിശ്വാസം കാണിക്കാൻ വയ്യല്ലോ നിനക്ക്. നിനക്കെന്താ അമ്മയെയും കൂട്ടി കാവിലേക്ക് വന്നാ? പണ്ടിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ."
"ദൈവം മനസ്സിലല്ലേ ചേച്ചി, അവിടെ പിന്നെ എന്ത് അമ്പലം എന്ത് കാവ്."
ഗേറ്റിൽ നിന്ന് പത്രമെടുക്കുന്നതിടെ പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം.
"വേറെ പണിയില്ലേ ദേവൂ, അവൻ അമ്പലത്തിലോ? വന്നത് തന്നെ. ഡാ, ചായ എടുത്ത് വെച്ചിട്ടുണ്ട്. ആറുന്നതിന് മുമ്പ് കുടിച്ചേ നീ. ബ്രെഡും പഴവും അടുക്കളയിൽ ഉണ്ട്. ബ്രെഡ്
💬 Comments
View all comments