0%

Chapter Title : ലൈഫ് ഓഫ് പ്രിയ [Mahi]

Author : kkstories Read All Parts 394

അവന്മാർ പെട്ടെന്ന് സംസാരം നിർത്തി.

"ഹലോ, അമ്മാ"

"നീ എവിടെയാ ഇപ്പൊ?"

"ഞാന്... ഞാനിവിടെ ജങ്ഷനിലാ. നിതിനും അനുവും ഉണ്ട് കൂടെ."

"എപ്പൊ വരും?"

"കുറച്ച് കഴിയും. എന്താ?"

"അതുല്യയിൽ കയറി സാറിനെ കണ്ടിട്ട് വാ. അത് പറയാൻ വിളിച്ചതാ."

"ഞാൻ കുളിച്ചില്ല അമ്മാ..ഈ വേഷത്തിൽ പോകാനോ?"

"അവിടെ ഇന്ന് അവധിയാ. പോയി കണ്ടിട്ട് വാ. അര മണിക്കൂറിൻ്റെ കാര്യമല്ലേ. അമ്മ വരുമ്പോ ലേറ്റ് ആവും."

"ഞാൻ ഒന്നും കഴിച്ചതുമില്ലെന്നെ."

"പുറത്ത് നിന്ന് കഴിച്ചോ.. ജിപേ ചെയ്യാം."

"ആ ശരി."

നിതിൻ: അമ്മ എന്തിനാ വിളിച്ചേ?

ഞാൻ: അതുല്യയിൽ പോകാൻ. മണികണ്ഠൻ സാറിനെ കാണണമെന്ന്.

നിതിൻ: പൊക്കോ.

ഞാൻ: നിങ്ങളും വാ.

അനു: ഞങ്ങളെന്തിനാ? പ്ലസ് ടൂ കഴിഞ്ഞ ശേഷം ആ വഴിക്കേ പോയിട്ടില്ല.

ഞാൻ: വല്ലതും കഴിച്ചിട്ട് പോകാടാ. അമ്മ കാശ് ഇട്ട് തരാന്ന് പറഞ്ഞു.

നിതിൻ: എന്നാ പോവാം.

അനു: എടാ, അപ്പൊ, മുകളിൽ റൂമെടുത്താൽ, അവിടെ വെച്ചും ക്ലാസ് എടുക്കാൻ ആണോ?

നിതിൻ: ഇവനിത്. അതാണോ ഇപ്പൊ ഇമ്പോർട്ടൻ്റ്?

ഞാൻ: മിണ്ടാതിരി നിതിനെ. അതാണ് പ്ലാൻ. ഹിന്ദി ക്ലാസ് അങ്ങോട്ട് ആക്കിയാൽ ആ മോഹനൻ്റെ കടമുറി ഒഴിയാമല്ലോ. മാസം അയ്യായിരമാ ആ നാറി ചോദിക്കുന്നത്. അതും മാസം 8 ദിവസത്തെ ആവശ്യത്തിന്. കൂടുതലല്ലേ എന്ന് ചോദിച്ചപ്പോൾ, പറ്റില്ലെങ്കിൽ ഒഴിഞ്ഞോ ന്ന്..രണ്ട് മാസം കൊണ്ട് ശരിയാക്കണം. എൻ്റെ ഒരു ഒന്നരയുണ്ട്. ബാക്കി അമ്മ തരും. നാലിന് നിർത്തി കിട്ടിയാൽ രക്ഷപെട്ടു.

നിതിൻ: വരുന്നുണ്ടോ നീയൊക്കെ? ഇല്ലെങ്കിൽ ഞാൻ പോകുവാ.

ഞങ്ങൾ മൂന്നും കൂടി സൈക്കിളെടുത്ത്

💬 Comments

View all comments