Chapter Title : ലക്കി ഡോണർ 5 [Danmee]
അതിന് ഉള്ള തെളിവുകൾ എന്റെ പക്കൽ ഇല്ല.... എന്നെ തിരിച്ചു വീട്ടിൽ എത്തിച്ച് വാപ്പ തീരുമാനിക്കുന്ന ജീവിതം എന്നിൽ അടിച്ചേല്പിക്കാൻ ആണ് വാപ്പയുടെ തീരുമാനം...... വാപ്പയുടെ നീക്കം എന്താണെന്ന് അറിയാൻ ഞാൻ കാത്തിരുന്നു... പിന്നെ ഡോക്ടറിൽ നിന്നും ഷെഹീർഇക്കയുടെ അവസ്ഥ ഞാൻ മനസിലാക്കിയിരുന്നു.. എന്തെങ്കിലും ഒരു പ്രേതിക്ഷ ഉണ്ടായിരുന്നേൽ ഞാൻ ആ പേപ്പറിൽ സൈൻ ചെയ്യില്ലായിരുന്നു... "
" പിന്നെ എന്തിനാ നീ ഒന്നും അറിയാത്തത് പോലെ ഞങ്ങളുടെ കൂടെ വന്നത് "
" ഞാൻ ഡോക്ടറിനെ കാണാൻ പോയിരുന്നു..... ഷഹീർ ഇക്ക ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് മനസിലാക്കിയ എനിക്ക് വിഷമം അടക്കാൻ സാധിച്ചില്ല വാപ്പാക്ക് എന്റെ മാറ്റം മനസിലാവാതിരിക്കാൻ ആണ് ഞാൻ നിങ്ങളുടെ റൂമിൽ വന്നത്. അവിടെത്തെ ബാത്‌റൂമിൽ ഇരുന്ന് എന്റെ സങ്കടം എല്ലാം ഞാൻ കരഞ്ഞു തിർത്തു.... പിന്നെ വാപ്പ ഷഹീർ ഇക്കാടെ മരണം ഉറപ്പാക്കാൻ വേണ്ട പദ്ധതി അസുത്രണം ചെയ്തു. അതിന് ഞാൻ തടസം നിക്കും എന്ന് കരുതി എന്നെ നിങ്ങളുടെ കൂടെ പറഞ്ഞു വിട്ടു.... വാപ്പയുടെ കൂടെ വീട്ടിലേക്ക് പോകാതെ എങ്ങനെ രക്ഷപെടും എന്ന് ചിന്തിച്ച എനിക്ക് വാപ്പ തന്നെ തുറന്ന് തന്ന വഴി "
" എന്നിട്ട് നീ എന്താ എങ്ങോട്ടും പോകാതിരുന്നത് "
" ഞാനും ഷഹീർ ഇക്കയും ഒളിച്ചോടുന്ന സമയത്ത് ഞാൻ പ്രെഗ്നന്റ് ആയിരുന്നു.. ആ ഓട്ടത്തിന് ഇടക്ക് ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ട്ടം ആയി.. പിന്നീട് കുറെ കയിഞ്ഞ് ആണ് ഞാൻ വീണ്ടും പ്രെഗ്നന്റ് ആവുന്നത് പക്ഷേ അപ്പോൾ ഒന്നും ഞങ്ങൾ സ്വന്തം
💬 Comments
View all comments